Latest News

കൊറോണയ്‌ക്കെതിരേയുള്ള യുദ്ധത്തില്‍ 50 ലക്ഷം രൂപയുടെ അരി സംഭാവന ചെയ്യാനൊരുങ്ങി ഗാംഗുലി

കൊറോണയ്‌ക്കെതിരേയുള്ള യുദ്ധത്തില്‍ 50 ലക്ഷം രൂപയുടെ അരി സംഭാവന ചെയ്യാനൊരുങ്ങി ഗാംഗുലി
X

ന്യൂഡല്‍ഹി: കൊറോണയ്‌ക്കെതിരേ രാജ്യം പ്രഖ്യാപിച്ച യുദ്ധത്തില്‍ തന്റെ വിഹിതം വിട്ടുകൊടുക്കാനൊരുങ്ങി ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി. ആവശ്യക്കാര്‍ക്ക് 50 ലക്ഷം രൂപ വിലവരുന്ന അരിയാണ് ഗാംഗുലി വിതരണം ചെയ്യുക. ബിസിസിഐയുടെ പ്രസിഡന്റുകൂടിയാണ് സൗരവ് ഗാംഗുലി.

ഗാംഗുലിയും ലാല്‍ ബാബ റൈസും ചേര്‍ന്നാണ് സ്‌കൂളുകളില്‍ പാര്‍പ്പിച്ചവര്‍ക്ക് അരി വിതരണം ചെയ്യുകയെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

''സുരക്ഷയുടെ ഭാഗമായി സ്‌കൂളുകളില്‍ പാര്‍പ്പിച്ചിരിക്കുന്നവര്‍ സൗരവ് ഗാംഗുലി 50 ലക്ഷം രൂപ വിലവരുന്ന അരി എത്തിച്ചുനല്‍കും. ഈ ശ്രമങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്കെത്തും പണവും മറ്റ് വസ്തുക്കളും വിട്ടുകൊടുക്കാന്‍ പലരെയും പ്രേരിപ്പിക്കുകയും ചെയ്യും''- ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പത്രക്കുറിപ്പില്‍ പറയുന്നു.

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അവിഷേക് ഡാര്‍മിയയും സര്‍ക്കാരിന്റെ അടിയന്തിരാശ്വാസ ഫണ്ടിലേക്ക് 5 ലക്ഷംരൂപ സംഭാവന നല്‍കിയിരുന്നു.




Next Story

RELATED STORIES

Share it