Latest News

ചര്‍ച്ച്‌ഗേറ്റ് കൊലപാതകി 51 കേസില്‍ കുറ്റമേറ്റു

ചര്‍ച്ച്‌ഗേറ്റ് കൊലപാതകി 51 കേസില്‍ കുറ്റമേറ്റു
X

ചര്‍ച്ച്‌ഗേറ്റ്: ന്യൂസിലാന്റിലെ ചര്‍ച്ച്‌ഗേറ്റിലെ മോസ്‌ക് ആക്രമിച്ച് നിരവധി പേരെ കൊലപ്പെടുത്തിയ കേസില്‍ ആസ്‌ത്രേലിയക്കാരനായ ബ്രന്‍ഡന്‍ ഹാരിസന്‍ ടറന്റ് 51 പേരെ കൊലപ്പെടുത്തിയെന്ന് കോടതിയില്‍ ഏറ്റുപറഞ്ഞു.

വീഡിയോ കോണ്‍ഫ്രന്‍സ് വഴി നടത്തിയ വിചാരണയില്‍ ടറന്റ് തന്റെ കുറ്റം ഏറ്റുപറഞ്ഞുവെന്ന് പ്രാദേശിക പത്രങ്ങളാണ് റിപോര്‍ട്ട് ചെയ്തത്.

ടറന്റിനെതിരേ 51 കൊലപാതകക്കുറ്റത്തിനു പുറമെ 40 വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്. ടെററിസം സപ്രഷന്‍ ആക്റ്റ് പ്രകാരം ഇത്തരമൊരു കേസ് രാജ്യത്താദ്യമാണ്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 15 നാണ് വംശീയവാദിയായ ബ്രന്‍ഡന്‍ ചര്‍ച്ച്‌ഗേറ്റിലെ രണ്ട് മോസ്‌കുകള്‍ ആക്രമിച്ച് പ്രാര്‍ത്ഥനയിലായിരുന്ന വിശ്വാസികള്‍ക്കെതിരേ വെടിയുതിര്‍ത്തത്.




Next Story

RELATED STORIES

Share it