Latest News

ബറേലിയില്‍ കുരങ്ങന്‍ മേല്‍ക്കൂരയില്‍നിന്ന് എറിഞ്ഞ നവജാതശിശു മരിച്ചു

ബറേലിയില്‍ കുരങ്ങന്‍ മേല്‍ക്കൂരയില്‍നിന്ന് എറിഞ്ഞ നവജാതശിശു മരിച്ചു
X

ബറേലി: യുപിയിലെ ബറേലിയില്‍ കുരങ്ങന്‍ മൂന്ന് നിലയുള്ള വീടിന്റെ മേല്‍ക്കൂരയില്‍നിന്ന് താഴേക്ക് എറിഞ്ഞ കുഞ്ഞ് മരിച്ചു. നാല് മാസം മാത്രം പ്രായമുളള കുഞ്ഞിനെയാണ് കുരങ്ങന്‍ താഴേക്ക് എറിഞ്ഞതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വനംവകുപ്പ് സംഘത്തെ അയച്ചിട്ടുണ്ടെന്ന് ബറേലി ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ലളിത് വര്‍മ പറഞ്ഞു.

ബറേലിയിലെ ദുങ്ക ഗ്രാമത്തില്‍ താമസിക്കുന്ന നിര്‍ദേശ് ഉപാധ്യായ (25)യുടെ മകനെയാണ് മാതാപിതാക്കളുടെ സമീപത്തുനിന്ന് കുരങ്ങന്‍ തട്ടിയെടുത്തത്.

വെള്ളിയാഴ്ച വൈകുന്നേരം നിര്‍ദേശും ഭാര്യും മൂന്ന് നിലകളുള്ള വീടിന്റെ ടെറസില്‍ നാല് മാസം പ്രായമുള്ള മകനോടൊപ്പം നടക്കുമ്പോഴാണ് സംഭവം. പെട്ടെന്ന് ഒരു കൂട്ടം കുരങ്ങുകള്‍ മേല്‍ക്കൂരയില്‍ കയറി. ദമ്പതികള്‍ കുരങ്ങുകളെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ നിര്‍ദേശിനെ വളഞ്ഞു. കോണിപ്പടിയിലേക്ക് ഓടാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി അവന്റെ കൈയില്‍ നിന്ന് താഴെ വീഴുകയായിരുന്നു. നിര്‍ദേശ് കുട്ടിയെ പിടിക്കുന്നതിന് മുമ്പ്, ഒരു കുരങ്ങന്‍ നവജാതശിശുവിനെ പിടിച്ച് മേല്‍ക്കൂരയില്‍ നിന്ന് എറിയുകയായിരുന്നു. കുഞ്ഞ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

കുട്ടി സംഭവസ്ഥലത്ത് വീണു മരിച്ചു.

Next Story

RELATED STORIES

Share it