ന്യൂസിലാന്റ് മസ്ജിദ് ആക്രമണം: പൗരന്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍

ന്യൂസിലാന്റ് മസ്ജിദ് ആക്രമണം: പൗരന്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍

ദുബയ്: ന്യൂസിലാന്റിലെ മസ്ജിദിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന് അവിടെയുള്ള എല്ലാ പൗരന്‍മാരും ജാഗ്രത പാലിക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി. വെടിവയ്പ്പില്‍ പരിക്കേറ്റവരില്‍ രണ്ടു സൗദി പൗരന്‍മാരും ഉള്‍പ്പെടും. 49 പേര്‍ മരിച്ച അക്രമസംഭവത്തെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ശക്തമായി അപലപിച്ചു. സമാധാനപരമായ വെള്ളിയാഴ്ച ശാന്തമായി പ്രാര്‍ത്ഥന നടത്താനെത്തിയ വിശ്വാസികളെ കൊലപ്പെടുത്തുന്നത് അങ്ങേയറ്റം അപലപനീയമാണന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ആക്രമണത്തെ സൗദി വിദേശകാര്യ മന്ത്രാലയവും ശക്തമായി അപലപിച്ചു. ആക്രമണത്തെ കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രാലയവും അപലപിച്ചു.

RELATED STORIES

Share it
Top