അങ്കണവാടി ജീവനക്കാര്‍ക്ക് പുതിയ യൂനിഫോം: 2.64 കോടി അനുവദിച്ചു

അങ്കണവാടി ജീവനക്കാര്‍ രൂപകല്‍പന ചെയ്തതും നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുമായ സാരി മാറ്റിയാണ് പുതിയ യൂനിഫോം രൂപകല്‍പന ചെയ്തിരിക്കുന്നത്. മന്ത്രി കെ കെ ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ അങ്കണവാടി ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

അങ്കണവാടി ജീവനക്കാര്‍ക്ക് പുതിയ യൂനിഫോം: 2.64 കോടി അനുവദിച്ചു

തിരുവനന്തപുരം: വനിതാശിശു വികസന വകുപ്പിന്റെ കീഴിലുള്ള അങ്കണവാടി ജീവനക്കാര്‍ക്ക് പുതിയ യൂനിഫോം സൗജന്യമായി വിതരണം ചെയ്യുന്നതിന് 2,64,40,000 രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍.

അങ്കണവാടി ജീവനക്കാര്‍ രൂപകല്‍പന ചെയ്തതും നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുമായ സാരി മാറ്റിയാണ് പുതിയ യൂനിഫോം രൂപകല്‍പന ചെയ്തിരിക്കുന്നത്. മന്ത്രി കെ കെ ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ അങ്കണവാടി ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് നല്‍കി വരുന്ന യൂനിഫോം കോട്ട് ആക്കാനാണ് തീരുമാനിച്ചത്. അങ്കണവാടി വര്‍ക്കര്‍മാരുടെ യൂനിഫോം കോട്ടിന്റെ നിറം ഡാര്‍ക്ക് ആഷും ഹെല്‍പര്‍മാരുടെ കോട്ടിന്റെ നിറം ചെറുപയര്‍ പച്ചയുമാക്കാനാണ് തീരുമാനിച്ചത്. നാല് അളവിലുള്ള കോട്ടായിരിക്കും പ്രോജക്ടടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ 33,115 അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും 32,986 അങ്കണവാടി ഹെല്‍പര്‍മാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

RELATED STORIES

Share it
Top