Latest News

ഡല്‍ഹി: വായുമലിനീകരണത്തോത് അപകടകരമായ നിലയില്‍ തന്നെ

ഡല്‍ഹി: വായുമലിനീകരണത്തോത് അപകടകരമായ നിലയില്‍ തന്നെ
X

ന്യൂഡല്‍ഹി: തലസ്ഥാനത്തെ വായുമലിനീകരണം തുടര്‍ച്ചയായ മൂന്നാം ദിവസവും അപകടകരമായ നിലയില്‍ തുടരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുപ്രകാരം ഡല്‍ഹിയിലെ സോണിയ വിഹാറില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 362 രേഖപ്പെടുത്തി. ബവാന 345, പത്പര്‍ഗഞ്ച് 326, ജഹാംഗിര്‍പൂര്‍ 373 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്കുകള്‍. സാങ്കേതികമായ കണക്കില്‍ ഡല്‍ഹിയില്‍ വായുമലിനീകരണം വളരെ മോശം വിഭാഗത്തിലാണ്. അതേസമയം മൂന്ന് ദിവസം മുമ്പ് ഡല്‍ഹിയിലെ ചില പ്രദേശങ്ങളില്‍ മലിനീകരണം 401-500 വിഭാഗത്തിലായിരുന്നു ഉള്‍പ്പെട്ടിരുന്നത്. പിന്നീട് അതും 301-400 കാറ്റഗറിയിലേക്ക് മാറി.

സാധാരണ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 0-50 നുമിടയിലാണെങ്കില്‍ മികച്ചതായാണ് കണക്കാക്കുക. 51-100 തൃപ്തികരം, 100-200 ശരാശരി, 201-300 മോശം, 301-400 വളരെ മോശം, 401-500 അപകടകരം എന്നിങ്ങനെയും കണക്കാക്കും.

വായുമലിനീകരണം കുറയ്ക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഡല്‍ഹി സര്‍ക്കാര്‍ പുതിയൊരു ആപ്പിന് രൂപം നല്‍കിയിട്ടുണ്ട്. ഗ്രീന്‍ ഡല്‍ഹി എന്ന പേരിലുള്ള ഈ ആപ്പ് വഴി പൗരന്മാര്‍ക്ക് മലിനീകരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറാന്‍ കഴിയും. ഈ ആപ്പ് ഉപയോഗിച്ച് നിരവധി പേര്‍ വിവരങ്ങളും ഫോട്ടോകളും വീഡിയോകളും കൈമാറുന്നതായി മുഖ്യമന്ത്രി കെജ്രിവാള്‍ പറഞ്ഞു. മലിനീകരണമുണ്ടാക്കുന്നവര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it