ആള്‍ട്ട് ന്യൂസ് മാധ്യമപ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ യുപിയില്‍ പുതിയ കേസ്

ന്യൂഡല്‍ഹി: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ് സുബൈറിനെതിരേ യുപിയിലെ സീതാപൂരില്‍ പുതിയ കേസ്.
ട്വിറ്ററില്‍ അധിക്ഷേപവാക്കുകള്‍ ഉപയോഗിച്ചുവെന്നാണ് പരാതി. അദ്ദേഹത്തെ യുപിയിലെ സീതാപൂരിലേക്ക് കൊണ്ടുപോയി.
രാഷ്ട്രീയ ഹിന്ദു ഷേര്‍ സേനയുടെ രാഷ്ട്രീയ സംരക്ഷക് മഹന്ത് ബജ്റംഗ് മുനി ഉദസിനും യതി നരസിംഹാനന്ദിനും സ്വാമി ആനന്ദ് സ്വരൂപിനുമെതിരേ അപകീര്‍ത്തികരമായ ഭാഷ ഉപയോഗിച്ചുവെന്നാരോപിച്ച് ഇക്കഴിഞ്ഞ ജൂണിലാണ് സുബൈറിനെതിരേ കേസെടുത്തത്. ആ കേസില്‍ ഹാജരാക്കുന്നതിനുവേണ്ടിയാണ് യുപിയിലേക്ക് കൊണ്ടുപോയത്.
2018ലെ ഒരു ട്വീറ്റിന്റെ പേരില്‍ സുബൈറിനെ അറസ്റ്റ് ചെയ്യുകയും 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തതിനുശേഷമാണ് പുതിയ കേസ് പുറത്തുവരുന്നത്.
ദേശീയ ഹിന്ദു ഷേര്‍ സേനയുടെ രക്ഷാധികാരിയായ മഹന്ത് ബജ്റംഗ് മുനിജിയെയും യതി നരസിംഹാനന്ദ സരസ്വതിയെയും സ്വാമി ആനന്ദ് സ്വരൂപിനെയും സുബൈര്‍ അപമാനിച്ചുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
RELATED STORIES
ഭാരത ഐക്യയാത്രയുമായി കോൺഗ്രസ്; സെപ്തംബർ ഏഴിന് ആരംഭിക്കും
9 Aug 2022 6:28 PM GMTബിജെപി നേതാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
9 Aug 2022 5:57 PM GMTബീനാഫിലിപ്പിനെ സിപിഎം പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യും
9 Aug 2022 5:06 PM GMTദേശീയപാത അറ്റകുറ്റപ്പണിയില്‍ ക്രമക്കേട്; ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിനെ...
9 Aug 2022 4:39 PM GMTകെപിഎംഎസ് വീണ്ടും ഭൂമിക്ക് വേണ്ടി പ്രക്ഷോഭം ആരംഭിക്കും: പുന്നല...
9 Aug 2022 4:23 PM GMTതുടങ്ങിയപ്പോഴേ തമ്മിലടി; മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെയ്ക്ക് എതിരേ...
9 Aug 2022 4:16 PM GMT