നവജാത ശിശുവിന്റെ മൃതദേഹം സഞ്ചിയിലാക്കി ഉപേക്ഷിച്ച നിലയില്‍
.ശാന്തിഘട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ക്കെത്തിയവരാണ് സഞ്ചിയിലാക്കിയ മൃതദേഹം ആദ്യം കണ്ടത്
BY SNSH21 Dec 2021 8:17 AM GMT

X
SNSH21 Dec 2021 8:17 AM GMT
തൃശൂര്‍: പൂങ്കുന്നം എംഎല്‍എ റോഡിലെ കനാലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പാറമേക്കാവ് ശാന്തിഘട്ടിന് സമീപമുള്ള കുറ്റൂര്‍ ചിറയുടെ തടയണയ്ക്ക് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഒരടി മാത്രം വെള്ളമുള്ള ഭാഗത്തായിരുന്ന മൃതദേഹം കിടന്നിരുന്നത്. തൃശൂര്‍ വെസ്റ്റ് പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
സഞ്ചിയിലാക്കിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ശാന്തിഘട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ക്കെത്തിയവരാണ് സഞ്ചിയിലാക്കിയ മൃതദേഹം ആദ്യം കണ്ടത്. ടൗണ്‍ വെസ്റ്റ് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ ആശുപത്രികളില്‍ നിന്നുള്‍പ്പെടെ വിവരങ്ങള്‍ തേടുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലിസ് പരിശോധിക്കും. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Next Story
RELATED STORIES
പ്രവാസിയില്‍നിന്ന് കാല് ലക്ഷം രൂപ കൈക്കൂലി; കണ്ണൂരില്‍ ഓവര്‍സിയര്‍...
25 Sep 2023 3:39 PM GMTകാസര്‍കോട് ബദിയടുക്കയില്‍ സ്കൂള്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്...
25 Sep 2023 3:30 PM GMTഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം
25 Sep 2023 10:37 AM GMTസൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTആര് എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMT