'നേരിന്റെ നേര്‍വായനക്ക്': എസ്‌വൈഎഫ് സംസ്ഥാനതല കാംപയ്ന്‍ സമാപിച്ചു

മലപ്പുറം: 'നേരിന്റെ നേര്‍വായനക്ക്' എന്ന പ്രമേയത്തില്‍ സുന്നി യുവജന ഫെഡറേഷന്‍ സംസ്ഥാന തലത്തില്‍ സപ്തംബര്‍ പത്തിന് ആരംഭിച്ച നുസ്രത്ത് ബുല്‍ബുല്‍ കാംപയ്ന്‍ സമാപിച്ചു. സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി മൗലാനാ എ നജീബ് മൗലവി ഉദ്ഘാടനം ചെയ്ത കാംപയ്‌നില്‍ വിവിധ പരിപാടികള്‍ നടന്നു.
ലാന്‍ഡിംഗ് (സമാപന സംഗമം) ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റ് കെ കെ കുഞ്ഞാലി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ കെ എ സമദ് മൗലവി മണ്ണാര്‍മല സമാപന സന്ദേശം നല്‍കി.
വ്യൂ പോയിന്റ്, വീക്കെന്റ് ലക്ചര്‍, ഇന്‍സ്‌ക്രിപ്ഷന്‍, എന്റോള്‍, സ്വീറ്റ് ലേര്‍ തുടങ്ങിയ പരിപാടികള്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ഉദ്‌ലാടനം ചെയ്തു.
മന്ത്രി വി അബ്ദുറഹ്മാന്‍, എംപി മാരായ ഡോ. അബ്ദുസ്സമദ് സമദാനി, ഇ ടി മുഹമ്മദ് ബഷീര്‍, എംഎല്‍എമാരായ എന്‍ കെ അക്ബര്‍, കുറുക്കോളി മൊയ്തീന്‍, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, പിടിഎ റഹീം, പി കെ കുഞ്ഞാലികുട്ടി, അഡ്വ.ടി സിദ്ദീഖ്, നജീബ് കാന്തപുരം, എ കെ എം അശ്‌റഫ് , മുന്‍ മന്ത്രി എം എം ഹസന്‍ ജസ്റ്റീസ് സി കെ അബ്ദു റഹീം, ജസ്റ്റിസ് ബി കമാല്‍ പാഷ, ജസ്റ്റിസ് കെ എ മുഹമ്മദ് ശാഫി,കെ എംവൈഎഫ് സംസ്ഥാന പ്രസിഡണ്ട് ശംസുദ്ദീന്‍ മന്നാനി, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍, ഡോ. ഫൈസല്‍ മാരിയാട്, അബ്ദുല്‍ ജലീല്‍ സഅദി രണ്ടത്താണി, സാജിര്‍ ഫാളില്‍ ബാഖവി ഇരിക്കൂര്‍, റഷീദ് വാഫി പൂക്കളഞ്ഞൂര്‍, എ ആബിദ് മൗലവി അല്‍ ഹാദി ഓച്ചിറ, പ്രമുഖ പത്രപ്രവര്‍ത്തകരായ ലുഖ്മാന്‍ മമ്പാട്, മുസ്ഥഫ കൂടല്ലൂര്‍, മുജീബ് തങ്ങള്‍ കൊന്നാര് എന്നിവര്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു.
RELATED STORIES
റമദാന്: യുഎഇയില് 1025 തടവുകാരെ മോചിപ്പിക്കാന് ഉത്തരവ്
22 March 2023 2:18 PM GMTരണ്ടാം പിണറായി സര്ക്കാറിന്റെ രണ്ടാം വാര്ഷികം; ഏപ്രില് ഒന്നിന്...
22 March 2023 1:08 PM GMTകൊവിഡ് കേസുകളില് വര്ധനവ്; ആശുപത്രിയിലെത്തുന്നവര്ക്ക് മാസ്ക്...
22 March 2023 10:16 AM GMTപാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്
22 March 2023 9:25 AM GMTവോട്ടര് ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഒരുവര്ഷത്തേക്ക്...
22 March 2023 9:20 AM GMTഖത്തറില് ഏഴുനില കെട്ടിടം ഭാഗികമായി തകര്ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMT