Latest News

നേപ്പാള്‍-ഇന്ത്യ അതിര്‍ത്തിയില്‍ നേപ്പാള്‍ പോലിസ് വെടിയുതിര്‍ത്തു; ഒരു ഇന്ത്യക്കാരന്‍ മരിച്ചു

നേപ്പാള്‍-ഇന്ത്യ അതിര്‍ത്തിയില്‍ നേപ്പാള്‍ പോലിസ് വെടിയുതിര്‍ത്തു; ഒരു ഇന്ത്യക്കാരന്‍ മരിച്ചു
X

പിലിഭിത്ത്: യുപിയിലെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ പോലിസ് വെടിയുതിര്‍ത്തു. പിലിഭിത്തിലാണ് സംഭവം. വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. മരിച്ചത് ഗോവിന്ദ സിങ്ങ് എന്നയാളാണെന്ന് യുപി പോലിസ് പറഞ്ഞു. നേപ്പാള്‍ പോലിസാണ് ഗോവിന്ദ് സിങ്ങിനെതിരേ വെടിയുതിര്‍ത്തത്.

ഹിന്ദുസ്ഥാന്‍ടൈംസ് റിപോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഗോബിന്ദ് സിങ് സുഹൃത്തുക്കളായ പപ്പു സിങ്, ഗുര്‍മീത് സിങ് എന്നിവരോടൊപ്പമാണ് അതിര്‍ത്തിയിലെ മാര്‍ക്കറ്റിലേക്ക് പോയത്. അവിടെ വച്ച് നേപ്പാള്‍ പോലിസുമായി തര്‍ക്കമായി. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ പോലിസ് വെടിവച്ചു. തര്‍ക്കമെന്തിനാണെന്ന് വ്യക്തമല്ല.

മൂന്നുപേരില്‍ ഒരാള്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. അദ്ദേഹം ഇന്ത്യന്‍ ഭൂപ്രദേശത്തേക്കാണ് ഓടിയതെന്നാണ് വിവരം. അതേസമയം മൂന്നാമത്തെ ആളെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.

വെടിവയ്പ്പിനെത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിട്ടുണ്ട്. സുരക്ഷാസേന പ്രദേശത്ത് ജാഗ്രതാനിര്‍ദേശം നല്‍കി.

കസ്റ്റംസ് തീരുവയും വിവിധ നികുതികളും ഒഴിവാക്കി സാധനങ്ങള്‍ കടത്തുന്ന രീതി അതിര്‍ത്തിയില്‍ വ്യാപകമാണ്. കഴിഞ്ഞ ഡിസംബറില്‍ ശഷസ്ത്ര സീമാ ബല്‍ 8 ലക്ഷം രൂപ വില വരുന്ന വസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. അതിനു മുമ്പ് ഒരു കോടി രൂപയ്ക്കു മുകളില്‍ സാധനങ്ങള്‍ ഇതേ പ്രദേശത്തുനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

ഇന്ധന വില വര്‍ധിച്ചതോടെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കടത്തുന്നതും വര്‍ധിച്ചു. ഇപ്പോഴത്തെ സംഭവത്തിന് ഇതുമായി ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.

Next Story

RELATED STORIES

Share it