Latest News

നേപ്പാളില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍: 60 മരണം; 41 പേരെ കാണാതായി

മണ്ണിടിച്ചില്‍ വീടുകള്‍ തകര്‍ത്തതിനാല്‍ നൂറുകണക്കിന് പേരെ ജില്ലയില്‍ നിന്ന് മാറ്റി പാര്‍പ്പിച്ചു.

നേപ്പാളില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍: 60 മരണം; 41 പേരെ കാണാതായി
X

കാഠ്മണ്ഡു: നേപ്പാളിലെ വിവിധ മേഖലകളില്‍ കഴിഞ്ഞ നാല് ദിവസത്തിനിടെയുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും 60 പേര്‍ മരിച്ചു. അപകടത്തില്‍ 41 പേരെ കാണാതായി. കാണാതായവരെ കണ്ടെത്താനായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മ്യാഗ്ദി ജില്ലയെയാണ് ദുരന്തം ഏറ്റവും രൂക്ഷമായി ബാധിച്ചത്. ജില്ലയില്‍ 27 പേര്‍ മരിച്ചു.

മണ്ണിടിച്ചില്‍ വീടുകള്‍ തകര്‍ത്തതിനാല്‍ നൂറുകണക്കിന് പേരെ ജില്ലയില്‍ നിന്ന് മാറ്റി പാര്‍പ്പിച്ചു. പ്രാദേശിക സ്‌കൂളുകളിലും കമ്മ്യൂണിറ്റി സെന്ററുകളിലുമാണ് മാറ്റി താമസിപ്പിച്ചത്. മഴക്കാലത്ത് ഹിമാലയന്‍ രാജ്യത്ത് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഒരു സാധാരണ പ്രതിഭാസമാണ്.ജൂലൈ 12 വരെ ആയിരത്തോളം പേരെ വീടുകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് വാര്‍ഡുകള്‍ പൂര്‍ണമായും നശിച്ചു. തദ്ദേശ സ്വയംഭരണ പ്രതിനിധി കൂട്ടിച്ചേര്‍ത്തു.




Next Story

RELATED STORIES

Share it