Latest News

നെന്മാറ സജിത വധക്കേസ്; ചെന്താമരക്കുള്ള ശിക്ഷ ശനിയാഴ്ച വിധിക്കും

നെന്മാറ സജിത വധക്കേസ്; ചെന്താമരക്കുള്ള ശിക്ഷ ശനിയാഴ്ച വിധിക്കും
X

തിരുവനന്തപുരം: നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമരക്കുള്ള ശിക്ഷ കോടതി ശനിയാഴ്ച വിധിക്കും. ഇക്കഴിഞ്ഞ ഒക്ടോബര്‍ 14ന് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയുടേതാണ് കണ്ടെത്തല്‍.

അയല്‍വാസിയായ സജിതയെ 2019 ആഗസ്റ്റ് 31നാണ്‌ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. തന്റെ ഭാര്യ പിണങ്ങി പോവാന്‍ കാരണം സജിതയാണെന്ന് ഒരു മന്ത്രവാദി പറഞ്ഞതിനെ തുടര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയത്.

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയാണ് ചെന്താമര. സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പരോളിലിറങ്ങിയപ്പോഴാണ് ഭര്‍ത്താവ് സുധാകരനെയും ഭര്‍തൃമാതാവിനെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സാഹചര്യ തെളിവുകളും പ്രതിയുടെ ഭാര്യ അടക്കം അന്‍പത് സാക്ഷികളുടെ മൊഴിയുമാണ് കേസില്‍നിര്‍ണായകമായത്.

Next Story

RELATED STORIES

Share it