Latest News

അയല്‍രാജ്യങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ അഭിപ്രായം പറയേണ്ട: ഉപരാഷ്ട്രപതി

ജമ്മുകാശ്മീരില്‍ ഭരണഘടനയുടെ 370 അനുഛേദം റദ്ദാക്കിയ നടപടി ഇന്ത്യയുടെ ഐക്യം, അഖണ്ഡത, പരമാധികാരം, സുരക്ഷ എന്നിവ സംരക്ഷിക്കാനുള്ള പൊതുതാല്‍പര്യ പ്രകാരമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

അയല്‍രാജ്യങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ അഭിപ്രായം പറയേണ്ട: ഉപരാഷ്ട്രപതി
X

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ അഭിപ്രായം പറയുന്നതില്‍ നിന്നും അയല്‍രാജ്യങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. ജമ്മുകാശ്മീരില്‍ ഭരണഘടനയുടെ 370 അനുഛേദം റദ്ദാക്കിയ നടപടി ഇന്ത്യയുടെ ഐക്യം, അഖണ്ഡത, പരമാധികാരം, സുരക്ഷ എന്നിവ സംരക്ഷിക്കാനുള്ള പൊതുതാല്‍പര്യ പ്രകാരമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ പഞ്ചാബ് സര്‍വകലാശാല സംഘടിപ്പിച്ച പ്രഥമ സുഷമാസ്വരാജ് മെമ്മോറിയല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഒരു പാര്‍ലമെന്ററി ജനാധിപത്യ രാജ്യമാണെന്നും അനുച്ഛേദം 370 റദ്ദാക്കാനുള്ള തീരുമാനം പാര്‍ലമെന്റില്‍ വിശദമായി ചര്‍ച്ചചെയ്തു ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ യോടെയാണ് നടപ്പാക്കിയതെന്നും ഉപരാഷ്ട്രപതി പറഞ്ഞു. കൈകാര്യം ചെയ്ത പദവികളില്‍ ഓരോന്നിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മികച്ച ഭരണകര്‍ത്താവ് ആയിരുന്നു സുഷമാസ്വരാജ് എന്ന് അദ്ദേഹം അനുസ്മരിച്ചു.


Next Story

RELATED STORIES

Share it