Latest News

മുംബൈയില്‍ മലയാളി യുവതി മകനുമായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍

മുംബൈയില്‍ മലയാളി യുവതി മകനുമായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍
X

രേഷ്മ മാത്യു ട്രെഞ്ചില്‍

മുംബൈ: മുംബൈയില്‍ മലയാളി യുവതി ആറു വയസുകാരന്‍ മകനുമായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസിയെ അറസ്റ്റു ചെയ്തു. പാലാ രാമപുരം സ്വദേശി രേഷ്മ മാത്യു ട്രെഞ്ചില്‍ (43) മകന്‍ ഗരുഡ് എന്നിവരെയാണ് തിങ്കളാഴ്ച താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയുടെ മാനസിക പീഢനമാണ് ആത്മഹത്യക്ക് കാരണമെന്ന് എഴുതിയ കത്ത് പോലിസിന് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അയല്‍വാസിയെ അറസ്റ്റ് ചെയ്തത്.

മുംബൈ ചാന്ദിവലി നാഹേര്‍ അമൃത്ശക്തി കോംപ്ലക്‌സിന്റെ 12ാം നിലയില്‍ നിന്നു വീണു മരിച്ച നിലയിലാണ് രേഷ്മയെയും മകനെയും കണ്ടെത്തിയത്. അയല്‍വാസിയുടെ മാതാപിതാക്കള്‍ക്കെതിരെയും പോലിസ് കേസെടുത്തിട്ടുണ്ട്. രേഷ്മയുടെ ഭര്‍ത്താവും മാതാപിതാക്കളും കൊവിഡ് ബാധിച്ച് മരണപ്പെട്ടതാണ്.

Next Story

RELATED STORIES

Share it