Latest News

നെഹ്‌റു ട്രോഫി വള്ളംകളി; ജലരാജാവായി കാട്ടില്‍ തെക്കേതില്‍

നെഹ്‌റു ട്രോഫി വള്ളംകളി; ജലരാജാവായി കാട്ടില്‍ തെക്കേതില്‍
X

ആലപ്പുഴ: 68ാമത് നെഹ്‌റു ട്രോഫി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാട്ടില്‍ തെക്കേതിലിന്. രണ്ടാം സ്ഥാനം നടുഭാഗം ചുണ്ടന്‍ നേടി. 4.30.77 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് കാട്ടില്‍ തെക്കേതില്‍ ജലരാജാവായത്. ആവേശകരമായ ഹീറ്റസ് മല്‍സരങ്ങളില്‍ നിന്ന് മികച്ച സമയം കുറിച്ച ചമ്പക്കുളം, നടുഭാഗം, വീയപുരം, കാട്ടില്‍ തെക്കെതില്‍ എന്നീ നാല് ചുണ്ടന്‍വള്ളങ്ങളാണ് ഫൈനലില്‍ മല്‍സരിച്ചത്. 20 ചുണ്ടന്‍ വള്ളങ്ങള്‍ അടക്കം 77 കളിവള്ളങ്ങളായിരുന്നു മല്‍സരത്തിനുണ്ടായിരുന്നത്.

പള്ളാത്തുരുത്തിയുടെ ഹാട്രിക് വിജയമാണിത്. മന്ത്രി കെ എന്‍ ബാലഗോപാലാണ് മല്‍സരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ആന്‍ഡമാന്‍- നിക്കോബാര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ റിട്ട. അഡ്മിറല്‍ ഡി കെ ജോഷി മുഖ്യാതിഥിയായിരുന്നു. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, പി പ്രസാദ് തുടങ്ങിയവര്‍ സന്നിഹിതരായ ചടങ്ങില്‍ ജില്ലാ കലക്ടറും നെഹ്‌റു ട്രോഫി സൊസൈറ്റ് ചെയര്‍മാനുമായ വി ആര്‍ കൃഷ്ണ തേജ സ്വാഗതം ആശംസിച്ചു. നിശ്ചയിച്ചതിലും 15 മിനിറ്റ് വൈകിയാണ് മല്‍സരങ്ങള്‍ ആരംഭിച്ചത്. വള്ളംകളി കാണാനായി വന്‍ജനാവലിയാണുണ്ടായിരുന്നത്.

Next Story

RELATED STORIES

Share it