Latest News

ജോലിയോട് എപ്പോഴും നീതി പുലര്‍ത്തുക : ജസ്റ്റിസ്. അശോക് ഭൂഷണ്‍

എന്‍ സി എല്‍ ടി കൊച്ചി ബാര്‍ അസോസിയേഷന്‍ ഉദ്ഘാടനം ചെയ്തു

ജോലിയോട് എപ്പോഴും നീതി പുലര്‍ത്തുക : ജസ്റ്റിസ്. അശോക് ഭൂഷണ്‍
X

കൊച്ചി: അഭിഭാഷകരും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരും അവരുടെ പ്രഫഷനോട് എപ്പോഴും നീതി പുലര്‍ത്തണമെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജിയും എന്‍ സി എല്‍ എ ടി ചെയര്‍പേഴ്‌സണുമായ ജസ്റ്റിസ് അശോക് ഭൂഷണ്‍.നാഷണല്‍ കമ്പനി ലോ െ്രെടബ്യൂണല്‍ (എന്‍ സി എല്‍ ടി) കൊച്ചി ബാര്‍ അസോസിയേഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലയന്റിനോടും രാജ്യത്തോടും ഒരേപോലെ കൂറ് പുലര്‍ത്തണം. ഓഹരി ഉടമകളുടെയും കമ്പനിയുടെയും സര്‍ക്കാരിന്റെയും താത്പര്യം ഒരുപോലെ സംരക്ഷിക്കുക എന്ന ഭരിച്ച ഉത്തരവാദിത്വമാണ് അഭിഭാഷകര്‍ക്കും കമ്പനി സെക്രട്ടറിമാര്‍ക്കും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കുമുള്ളത്.


രാജ്യത്തെ സാമ്പത്തിക സ്രോതസുകളാണ് ധനകാര്യ സ്ഥാപനങ്ങളും കമ്പനികളും. രാജ്യത്തിന്റെ സര്‍വ്വതോന്‍മുഖമായ വികസനത്തിന് ഇവ പ്രയോജനപ്പെടുന്നുവെന്നത് ഉറപ്പാക്കണം. ഒരഭിഭാഷകന്‍ സാമ്പത്തികം, ചരിത്രം, രാഷ്ട്രീയം തുടങ്ങി എല്ലാ കാര്യങ്ങളെ കുറിച്ചും ധാരുണയുള്ള ആളായിരിക്കണം. പ്രൊഫഷണല്‍ മാന്യത എല്ലായ്‌പോഴും കാത്തുസൂക്ഷിക്കണമെന്നും അശോക് ഭൂഷണ്‍ പറഞ്ഞു.കേരള ഹൈക്കോടതി ജഡ്ജിയായിരിക്കെ കേരളത്തെ ഏറെ അടുത്തറിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനത്ത് ഏറ്റവും മികച്ച ജുഡീഷ്യല്‍ സംവിധാനമാണ് നിലവിലുള്ളതെന്നും ചൂണ്ടിക്കാട്ടി.

ബാര്‍ അസോസിയേഷന്‍ എന്നത് ജുഡീഷ്യല്‍ സംവിധാനത്തിന് മികച്ച പിന്തുണ നല്‍കേണ്ട സംവിധാനമാണെന്ന് മുഖ്യാതിഥിയായിരുന്ന കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്. പി ഗോപിനാഥ് പറഞ്ഞു. നിയമ നീതിന്യായ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ഏതൊരാള്‍ക്കും മണിക്കൂറുകള്‍ നീളുന്ന പഠനം അനിവാര്യമാണ്. പൗരന്റെ അവകാശങ്ങളിലേക്ക് സ്‌റ്റേറ്റ് കടന്നു കയറുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടവരാണ് നിയമ നീതിന്യായ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവര്‍. അഭിഭാഷക വൃത്തിയിലേക്ക് കടന്നു വരുന്ന ഏതൊരാളും ഇത് മനസ്സില്‍ സൂക്ഷിക്കണമെന്നും ജസ്റ്റിസ് ഗോപിനാഥ് പറഞ്ഞു.എന്‍ സി എല്‍ ടി കൊച്ചി ബെഞ്ച് അംഗങ്ങളായ അശോക് കുമാര്‍ ബോറ, ബി നില്‍കുമാര്‍, ചെന്നൈ ബെഞ്ച് അംഗം സമീര്‍ കാകര്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് കമ്പനി സെക്രട്ടറിയും കംപ്ലിയന്‍സ് ഓഫീസറുമായ സാവിത്രി പരേഖ്, മദ്രാസ് ഹൈകോര്‍ട്ട് സീനിയര്‍ അഭിഭാഷകന്‍ അരവിന്ദ് പി.എച്ച് പാണ്ട്യന്‍, എന്‍ സി എല്‍ ടി ആക്റ്റിംഗ് പ്രസിഡന്റ് ബി സ് വി പ്രകാശ് സംസാരിച്ചു.

Next Story

RELATED STORIES

Share it