Latest News

ആഢംബരക്കപ്പലിലെ ലഹരിക്കേസ്: മഹാരാഷ്ട്ര മന്ത്രിക്ക് മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന് നവാബ് മാലിക് സ്ഥിരീകരിച്ചതായി ബിജെപി നേതാവ്

ആഢംബരക്കപ്പലിലെ ലഹരിക്കേസ്: മഹാരാഷ്ട്ര മന്ത്രിക്ക് മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന് നവാബ് മാലിക് സ്ഥിരീകരിച്ചതായി ബിജെപി നേതാവ്
X

മുംബൈ: ഫാഷന്‍ ടിവി മേധാവി കാഷിഫ് ഖാന്‍ മഹാരാഷ്ട്ര മന്ത്രി അസ് ലം ഷേക്കിനെ ആഢംബരക്കപ്പലില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചുവെന്ന നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് നവാബ് മാലിക്കിന്റെ ആരോപണം അവരുടെ ലഹരി മാഫിയാ ബന്ധത്തിനുള്ള തെളിവാണെന്ന് ബിജെപി നേതാവ് മോഹിത്ത് കംബോജി.

''ലഹരി മാഫിയയുമായി ബന്ധമുള്ളവരാണ് ആഢംബരക്കപ്പലിലെ പാര്‍ട്ടിയില്‍ പങ്കെടുത്തതെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഇന്ന് നവാബ് മാലിക് പറഞ്ഞിരിക്കുന്നു അസ് ലം ഷേക്കിനെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഫാഷന്‍ ടിവി മേധാവി കാഷിഫ് ഖാന്‍ ക്ഷണിച്ചുവെന്ന്. അദ്ദേഹത്തെ മാത്രമല്ല, പല മന്ത്രിമാരുടെയും മക്കളെ ക്ഷണിച്ചു. മന്ത്രിമാര്‍ക്ക് ലഹരിമാഫിയയുമായുള്ള ബന്ധത്തിന്റെ തെളിവാണ് ഇത്''- ബിജെപി നേതാവ് കംബോജ് പറഞ്ഞു.

''നവാബ് മാലിക് ഞാന്‍ പറഞ്ഞതെല്ലാം അംഗീകരിച്ചു. കഴിഞ്ഞ ദിവസം ഒരു താടിക്കാരനെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു. അസ് ലം ഷേക്കിന് ആ താടിക്കാരനുമായി(കാഷിഫ് ഖാന്‍) ബന്ധമുണ്ടെന്ന് നവാബ് മാലിക് പറയുന്നു. പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ അയാള്‍ അസ് ലം ഷേക്കിനെ നിര്‍ബന്ധിച്ചു. അസ് ലം ഷേക്കിനും താടിക്കാരനും തമ്മിലുള്ള ബന്ധമെന്താണെന്ന് ഞാന്‍ ചോദിക്കാനാഗ്രഹിക്കുന്നു''- മോഹിത് കംബോജ് പറഞ്ഞു.

മോഹിത് കംബോജ് ആസൂത്രണം ചെയ്ത തട്ടിക്കൊണ്ടുപോകല്‍ നാടകമാണ് ആഢംബരക്കപ്പലിലന്‍ നടന്നതെന്ന് കഴിഞ്ഞ ദിവസം നവാബ് മാലിക് ആരോപിച്ചിരുന്നു. മഹാരാഷ്ട്രയിലെ പ്രമുഖ ബിജെപി നേതാവാണ് മോഹിത്.

ആഢംബരക്കപ്പലില്‍ പരിശോധന നടക്കുമ്പോള്‍ ബിജെപി നേതാക്കളുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പലരെയും നിര്‍ബന്ധിച്ചുവെന്നും മാലിക് ആരോപിച്ചു. തട്ടിക്കൊണ്ടുപോയി പണം പിടുങ്ങാനുള്ള ശ്രമത്തില്‍ നര്‍കോട്ടിക്‌സ് ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെക്കും പങ്കുണ്ടെന്നാണ് എന്‍സിപി മന്ത്രികൂടിയായ നവാബ് മാലിക് ആരോപിച്ചത്. ഇതുവരെ 50 ലക്ഷം രൂപ കൈമാറിയതായും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it