നവീന്‍ ശ്രീവാസ്തവ നേപ്പാളിലെ ഇന്ത്യന്‍ അംബാസിഡര്‍
BY BRJ17 May 2022 2:55 PM GMT

X
BRJ17 May 2022 2:55 PM GMT
ന്യൂഡല്‍ഹി: നേപ്പാളിലെ ഇന്ത്യന്‍ അംബാസിഡറായി നവീന്‍ ശ്രീവാസ്തവയെ നിയമിച്ചു. മെയ് 16ലെ മോദിയുടെ നേപ്പാള്‍ സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെയാണ് പുതിയ അംബാസിഡറുടെ നിയമനം. വിദേശകാര്യമന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറിയാണ് നിലവില്‍ ഇദ്ദേഹം.
മന്ത്രാലയത്തിലെ ഈസ്റ്റ് ഏഷ്യന്‍ വിഭാഗത്തില്‍ മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചൈനയുമായി നടന്ന സംഘര്‍ഷം കൈകാര്യം ചെയ്യുന്ന സംഘത്തിലുണ്ടായിരുന്നു.
വിനയ് ക്വാത്രയാണ് നിലവിലുളള സ്ഥാനപതി. അദ്ദേഹം വിദേശകാര്യ സെക്രട്ടറിയാവുന്ന ഒഴിവിലാണ് ശ്രീവാസ്തവ തല്‍സ്ഥാനത്തെത്തുന്നത്.
കഴിഞ്ഞ ദിവസം നേപ്പാളിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രിയും ആറ് കരാറുകളില്‍ ഒപ്പുവച്ചിരുന്നു.
Next Story
RELATED STORIES
ഗെരത് ബെയ്ല് ലോസ് ആഞ്ചല്‍സ് എഫ്സിയില്‍
26 Jun 2022 12:07 PM GMTഗബ്രിയേല്‍ ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMTഡെര്‍ബി മാനേജര്‍ സ്ഥാനം രാജിവച്ച് വെയ്ന്‍ റൂണി
25 Jun 2022 11:31 AM GMTപോഗ്ബെ ഐഎസ്എല്ലിലേക്ക്
25 Jun 2022 10:51 AM GMTമെസ്സിയുടെ പിറന്നാള്‍ ആഘോഷം സ്പെയിനിലെ ദ്വീപില്‍
24 Jun 2022 3:54 PM GMT35ന്റെ നിറവില്‍ ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
24 Jun 2022 3:33 PM GMT