Latest News

നാട്ടൊരുമ'22: ചാവശ്ശേരി ഏരിയ സമ്മേളനത്തിന് തുടക്കമായി

നാട്ടൊരുമ22: ചാവശ്ശേരി ഏരിയ സമ്മേളനത്തിന് തുടക്കമായി
X

ചാവശ്ശേരി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചാവശ്ശേരി ഏരിയാ സമ്മേളനം 'നാട്ടൊരുമ'22' പത്തൊന്‍പതാം മൈലില്‍ തുടക്കമായി. പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ഏരിയ പ്രസിഡന്റ് ടി അബ്ദുല്‍ ലത്തീഫ് പതാക ഉയര്‍ത്തി. നാല് ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന ഏരിയ സമ്മേളത്തിനാണ് തുടക്കം കുറിച്ചത്.

ജൂലൈ 3 ഞായറാഴ്ച വൈകുന്നേരം 7.30ന് പൊതുസമ്മേളനത്തെ അതിസംബോധന ചെയ്ത് പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റഹൂഫ് സംസാരിക്കും. കലാകായിക മത്സരങ്ങള്‍, ഫാമിലി മീറ്റ്, ചായസല്‍ക്കാരം, പൊതുസമ്മേളനം, കളരി പ്പയറ്റ്, കോല്‍ക്കളി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാവും.

Next Story

RELATED STORIES

Share it