Latest News

കോഴിക്കോട് സ്വദേശി സലാലയിൽ നിര്യാതനായി

കോഴിക്കോട് സ്വദേശി സലാലയിൽ നിര്യാതനായി
X

സലാല: കോഴിക്കോട് അത്തോളി സ്വദേശി കമ്മോട്ടിൽ മുഹമ്മദലി (58) ഹൃദയാഘാതത്തെ തുടർന്ന് സലാലയിൽ നിര്യാതനായി. മുൻ മുഖ്യമന്ത്രി സി.എച്ച്​ മുഹമ്മദ് കോയയുടെ ഭാര്യ സഹോദരനാണ്. ചൊവ്വാഴ്ച രാവിലെ അസ്വസ്ഥത അനുഭവപ്പെട്ട മുഹമ്മദലിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ദീർഘകാലമായി പ്രവാസിയായ ഇദ്ദേഹം വർഷങ്ങളായി അൽ സഫ ഫാമിൽ ജോലി ചെയ്തു വരികയായിരുന്നു.

Next Story

RELATED STORIES

Share it