Latest News

താനൂരില്‍ ബൈക്ക് പോസ്റ്റിലിടിച്ച് കൂമണ്ണ സ്വദേശി മരിച്ചു

താനൂരില്‍ ബൈക്ക് പോസ്റ്റിലിടിച്ച് കൂമണ്ണ സ്വദേശി മരിച്ചു
X

താനൂര്‍: പുത്തന്‍തെരുവില്‍ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. പെരുവള്ളൂര്‍ കൂമണ്ണ സ്വദേശി പുറ്റേക്കാടന്‍ മുഹമ്മദ് റിഷാല്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മുബഷിറിന് പരിക്കേറ്റു. ഇന്ന് രാവിലെ 5.30 നായിരുന്നു അപകടം. എറണാകുളത്ത് നിന്ന് തിരിച്ചുവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും റിഷാല്‍ മരിച്ചു. പരിക്കേറ്റ മുബാഷിറിനെ താനൂരിലെ സ്വകാര്യാശുപത്രിയില്‍ നിന്നും കോട്ടയ്ക്കലിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. റിഷലിന്റെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും എറണാകുളത്ത് ജോലിചെയ്യുന്നവരാണ്. നാട്ടിലേക്ക് വരുന്ന വഴിയാണ് അപകടം സംഭവിച്ചത്.

Next Story

RELATED STORIES

Share it