Latest News

മോദി, താങ്കള്‍ ഗംഗയ്ക്ക് വേണ്ടി ഒരു മീറ്റിങ് പോലും കൂടിയില്ല !

എന്‍ജിസി ചട്ടപ്രകാരം വര്‍ഷത്തില്‍ ഒരു മീറ്റിങ് നിര്‍ബന്ധമായും ചേര്‍ന്നിരിക്കണം.

മോദി, താങ്കള്‍ ഗംഗയ്ക്ക് വേണ്ടി ഒരു മീറ്റിങ് പോലും കൂടിയില്ല !
X

ന്യൂഡല്‍ഹി: ഗംഗയും മോദിക്ക് വെറും തിരഞ്ഞെടുപ്പ് പ്രചാരണം മാത്രമായിരുന്നുവെന്ന പുതിയ വെളിപ്പെടുത്തലുമായി ദ വയര്‍. ഗംഗാ ശുചീകരണത്തിനായി മോദി സര്‍ക്കാര്‍ രൂപീകരിച്ച നാഷനല്‍ ഗംഗ കൗണ്‍സില്‍ (എന്‍ജിസി) നാലുവര്‍ഷത്തിനിടെ ഒരു യോഗം പോലും ചേര്‍ന്നിട്ടില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

എന്‍ജിസി ചട്ടപ്രകാരം വര്‍ഷത്തില്‍ ഒരു മീറ്റിങ് നിര്‍ബന്ധമായും ചേര്‍ന്നിരിക്കണം. ഒക്ടോബര്‍ 2016ലാണ് നാഷനല്‍ ഗംഗ കൗണ്‍സില്‍ രൂപീകരിക്കുന്നത്. ഗംഗ ശുചീകരണം സംരക്ഷണം എന്നിവ ലക്ഷ്യമിട്ടായിരുന്നു കൗണ്‍സില്‍ രൂപീകരണം. 2016 ഒക്ടോബര്‍ 7നാണ് യോഗങ്ങള്‍ ഒരു വര്‍ഷത്തില്‍ കൂടണമെന്നാവശ്യപ്പെട്ട് ജലവിഭവ മന്ത്രാലയം സര്‍ക്കുലര്‍ ഇറക്കിയത്. എന്നാല്‍ കൗണ്‍സില്‍ രൂപീകരിച്ച് ഇത്ര വര്‍ഷമായിട്ടും ഇതുവരെ ഒരു യോഗം പോലും ചേരാന്‍ എന്‍ജിസിക്കായിട്ടില്ല.



അതേസമയം, ഗംഗാ സംരക്ഷണത്തിനായുള്ള മറ്റൊരു പദ്ധതിയായ നാഷനല്‍ ഗംഗാ റിവര്‍ ബേസിന്‍ അതോറിറ്റി(എന്‍ജിആര്‍ബിഎ)യും സമാനമായ നിര്‍ജീവാവസ്ഥയിലാണ്. ഇതിന്റെയും ചെയര്‍മാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ. യുപിഎ ഭരണകാലത്താണ് എന്‍ജിആര്‍ബിഎ രൂപീകരിച്ചത്. അതാതു കാലത്തെ പ്രധാനമന്ത്രിമാരാണ് ഇതിന്റെ ചെയര്‍മാനാവേണ്ടത്. ഇതുപ്രകാരം മന്‍മോഹന്‍സിങിന്റെ നേതൃത്വത്തില്‍ 2009 മുതല്‍ 2012 വരെ എന്‍ജിആര്‍ബിഎ മൂന്നിലധികം യോഗം ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ ജലമന്ത്രി ഉമാഭാരതിയുടെ നേതൃത്വത്തില്‍ രണ്ടു യോഗങ്ങള്‍ നടന്നതൊഴിച്ചാല്‍ മോദി ഭരണകാലത്ത് തികച്ചും നിര്‍ജീവാവസ്ഥയിലാണ് എന്‍ജിആര്‍ബിഎ.

2017ല്‍ ഗംഗാ സംരക്ഷണത്തില്‍ മെല്ലെപ്പോക്കിനെതിരേ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ വിമര്‍ശനത്തിന് മോദി സര്‍ക്കാര്‍ ഇടയായിരുന്നതും മോദി ഭരണകൂടത്തിന് ഗംഗ വെറും തിരഞ്ഞെടുപ്പ് പ്രചാരണം മാത്രമാണെന്നാണ് തെളിയിക്കുന്നത്.

Next Story

RELATED STORIES

Share it