Latest News

ദേശീയ ദുരന്തനിവാരണ സേന ഇതുവരെ രക്ഷിച്ചത് 1.47 ലക്ഷം പേരുടെ ജീവന്‍; സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത് 7 ലക്ഷം പേരെ

ദേശീയ ദുരന്തനിവാരണ സേന ഇതുവരെ രക്ഷിച്ചത് 1.47 ലക്ഷം പേരുടെ ജീവന്‍; സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത് 7 ലക്ഷം പേരെ
X

ന്യൂഡല്‍ഹി: ദേശീയ ദുരന്ത നിവാരണ സേന സ്ഥാപിതമായ ശേഷം രാജ്യത്ത് 1.47 ലക്ഷം പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതായി എന്‍ഡിആര്‍ഫ് ഡയറക്ടര്‍ ജനറല്‍ എസ് എന്‍ പ്രധാന്‍. ദുരന്തമുഖങ്ങളില്‍ നിന്ന് 7 ലക്ഷം പേരെ സുരക്ഷിതമായ ഇടങ്ങളില്‍ എത്തിക്കാനും കഴിഞ്ഞു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ജീവന്‍ നഷ്ടപ്പെട്ട ദുരന്ത നിരവാരണ ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ ആദരിക്കുന്ന ചടങ്ങിലാണ് ഡയറക്ടര്‍ ഈ വിവരങ്ങള്‍ പങ്കുവച്ചത്. ഡല്‍ഹിയിലെ ദേശീയ പോലിസ് മെമ്മോറിയലിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

എല്ലാ കാലത്തുമെന്ന പോലെ ഈ മഴക്കാലത്തും ദുരന്തനിവാരണ സേന നിരവധി വെല്ലുവിളികള്‍ നേരിട്ടു. ഈ വര്‍ഷം ഇരട്ട വെല്ലുവിളിയായിരുന്നു. കൊവിഡ് വ്യാപനത്തോടൊപ്പം പ്രളയവും ചുഴലിക്കാറ്റും രാജ്യത്തെ ബാധിച്ചു- അദ്ദേഹം പറഞ്ഞു.

2006 ല്‍ സ്ഥാപിക്കപ്പെട്ട എന്‍ഡിആര്‍എഫില്‍ തുടക്കത്തില്‍ എട്ട് ബറ്റാലിയനാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 12 ബറ്റാലിയനുകൡലായി 1,149 പേര്‍ ജോലി ചെയ്യുന്നു.

നേരത്തെ എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരെ ക്രമസമാധാന ജോലികളിലും നിയോഗിച്ചിരുന്നു. പിന്നീട് അത് ഒഴിവാക്കി. 2007 ഒക്ടോബര്‍ 25നായിരുന്നു അത്.

2008 ഫെബ്രുവരി 14ന് പുറത്തിറക്കിയ ഉത്തരവ് വഴി എന്‍ഡിആര്‍എഫ് ദുരന്തനിവാരണത്തില്‍ മാത്രം ശ്രദ്ധ പതിപ്പിക്കേണ്ട ഫോഴ്‌സായി മാറി.

2013ല്‍ ഉത്തരാഖണ്ഡിലെ ദുരന്തത്തില്‍ വലിയ ധീരതയാണ് എന്‍ഡിആര്‍എഫ് അംഗങ്ങള്‍ പ്രദര്‍ശിപ്പിച്ചതെന്ന് ഡയറക്ടര്‍ പ്രകീര്‍ത്തിച്ചു.

2013 ജൂണ്‍ 25ന് 9 എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടു. 2019ല്‍ കുംഭമേളയില്‍ ഡ്യൂട്ടിക്കിടയില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

കൊവിഡ് കാലത്ത് 2010ലും ഒരാള്‍ ഡ്യൂട്ടിക്കിടയില്‍ കൊല്ലപ്പെട്ടു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ കാട്ടുതീ അണയ്ക്കാനുളള ശ്രമത്തിനിടയിലായിരുന്നു അത്.

Next Story

RELATED STORIES

Share it