Latest News

ചന്ദ്രനിലേക്കുള്ള നാസയുടെ ആര്‍ട്ടെമിസ് പര്യവേക്ഷണ പരിപാടിയുടെ മൊത്തം ബജറ്റ് 9300 കോടി ഡോളര്‍

ചന്ദ്രനിലേക്കുള്ള നാസയുടെ ആര്‍ട്ടെമിസ് പര്യവേക്ഷണ പരിപാടിയുടെ മൊത്തം ബജറ്റ് 9300 കോടി ഡോളര്‍
X

ന്യൂഡല്‍ഹി: ആര്‍ട്ടെമിസ് 2 വിക്ഷേപണത്തിന് മാത്രം ചെലവായത് 400 കോടി ഡോളര്‍(ഏകദേശം 34,000 കോടി രൂപ). ചന്ദ്രനിലേക്കുള്ള നാസയുടെ ആര്‍ട്ടെമിസ് പര്യവേക്ഷണ പരിപാടിയുടെ മൊത്തം ബജറ്റ് 9300 കോടി ഡോളറാണ്. റോക്കറ്റും ഓറിയോണ്‍ പേടകവും വികസിപ്പിക്കുന്നതിനായി 4400 കോടി ഡോളറിലധികം നാസയ്ക്ക് ചെലവായി.

1972 ലെ അപ്പോളോ 17 ദൗത്യം കഴിഞ്ഞ് 54 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മറ്റൊരു ചാന്ദ്രദൗത്യത്തിനായി മനുഷ്യനെ നാസ അയച്ചത്. 1969-ലെ ചരിത്രപ്രസിദ്ധമായ അപ്പോളോ 11 ദൗത്യമാണ് മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ, ലോകം അതിശയത്തോടെ വീക്ഷിച്ച ചരിത്ര ദൗത്യം. ഏകദേശം 35.5 കോടി ഡോളര്‍ ആണ് ദൗത്യത്തിനായി അക്കാലത്ത് ചെലവായത്.

1960 മുതല്‍ 1973 വരെ 17 അപ്പോളോ ദൗത്യങ്ങളാണ് നാസ നടത്തിയത്. പ്രൊജക്ട് അപ്പോളോയ്ക്ക് 13 വര്‍ഷത്തിനിടെ ചെലവായത് ഏകദേശം 2,540 കോടി ഡോളര്‍ളാണ്. നാണയപ്പെരുപ്പം കൂടി കണക്കിലെടുക്കുകയാണെങ്കില്‍, മുഴുവന്‍ അപ്പോളോ പദ്ധതിയുടെയും ഇന്നത്തെ മൂല്യം ഏകദേശം 25,700 കോടി ഡോളറിന് അടുത്ത് വരും. അതായത് 24 ലക്ഷം കോടി രൂപ. ഈ ഭീമമായ തുക അക്കാലത്തെ അമേരിക്കയുടെ മൊത്തം ജിഡിപിയുടെ ഏകദേശം 2.5 ശതമാനം ആയിരുന്നു.

Next Story

RELATED STORIES

Share it