Latest News

50 വര്‍ഷത്തിനുശേഷം വീണ്ടും മനുഷ്യനെ ചന്ദ്രനിലേക്കെത്തിക്കാനൊരുങ്ങി നാസ

50 വര്‍ഷത്തിനുശേഷം വീണ്ടും മനുഷ്യനെ ചന്ദ്രനിലേക്കെത്തിക്കാനൊരുങ്ങി നാസ
X

വാഷിങ്ടണ്‍: മനുഷ്യനെ ചന്ദ്രനിലേക്കെത്തിക്കാനൊരുങ്ങി നാസ. 50 വര്‍ഷത്തിനു ശേഷമാണ് ആദ്യമായി നാസ ചാന്ദ്ര ദൗത്യത്തിനൊരുങ്ങുന്നത്.'ആര്‍ട്ടെമിസ് 2' ദൗത്യത്തിന്റെ ഭാഗമായാണ് മനുഷ്യനെ ചന്ദ്രനിലേക്കു കൊണ്ടുപോകുന്നത്. ദൗത്യം 2026 ഫെബ്രുവരിയിലായിരിക്കും നടക്കുക. 10 ദിവസം നീളുന്ന ദൗത്യം, ചന്ദ്രനില്‍ നേരിട്ട് ഇറങ്ങാതെ ചുറ്റിപ്പറന്നുകൊണ്ടായിരിക്കും നടക്കുക. നാലു യാത്രികരാണ് 'ആര്‍ട്ടെമിസ് 2' ദൗത്യത്തിലെ സഞ്ചാരികള്‍.

നാസയുടെ ബഹിരാകാശ ഗവേഷകരായ റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോച്ച് എന്നിവരും കാനഡയുടെ ബഹിരാകാശ ഏജന്‍സിയിലെ ജെറമി ഹാന്‍സനുമാണ് ആര്‍ട്ടെമിസ് 2 ദൗത്യത്തിലുണ്ടാവുക. . 2022 അവസാനമായിരുന്നു നാസ ആര്‍ട്ടെമിസ് 1 ദൗത്യം നടത്തിയത്. ഇതിന്റെ ഭാഗമായി വിക്ഷേപിച്ച ഓറിയോണ്‍ പേടകം സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെയെത്തിയിരുന്നു. ആര്‍ട്ടെമിസ് 3 ദൗത്യത്തിലാണ് മനുഷ്യനെ ചന്ദ്രോപരിതലത്തില്‍ ഇറക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. 2027ലാണ് ഇതിനു പദ്ധതിയ്ട്ടിരിക്കുന്നത്.

1972ലെ അപ്പോളോ 17 ദൗത്യമാണ് മനുഷ്യനെയും വഹിച്ചുള്ള അവസാന ചാന്ദ്രദൗത്യം. ഇതിനു ശേഷം നിരവധി ചാന്ദ്രദൗത്യങ്ങള്‍ നടന്നെങ്കിലും മനുഷ്യനെ ചന്ദ്രനിലേക്ക് അയച്ചിരുന്നില്ല.

Next Story

RELATED STORIES

Share it