Latest News

നദീം അന്‍ജും പാക് ഐഎസ്‌ഐ മേധാവി; നിയമനത്തിന് പ്രധാനമന്ത്രിയുടെ അംഗീകാരം

നദീം അന്‍ജും പാക് ഐഎസ്‌ഐ മേധാവി; നിയമനത്തിന് പ്രധാനമന്ത്രിയുടെ അംഗീകാരം
X

ഇസ് ലാമാബാദ്: പാക് ചാരസംഘടന ഐഎസ്‌ഐയുടെ മേധാവിയായി നദീം അന്‍ജുമിനെ തിരഞ്ഞെടുത്ത സൈന്യത്തിന്റെ നടപടിക്ക് പാക് പ്രധാനമന്ത്രിയുടെ അനുമതി. നദീം അന്‍ജുമിലെ ഐഎസ്‌ഐ മേധാവിയായി സ്ഥാനക്കയറ്റം നല്‍കാനുളള തീരുമാനം കഴിഞ്ഞ ആഴ്ചയാണ് സൈന്യം പുറത്തുവിട്ടത്. അതുസംബന്ധിച്ച ഉത്തരവും പുറത്തിറങ്ങിയിരുന്നു.

എന്നാല്‍ നിയമനത്തിന് പാക് പ്രധാനമന്ത്രി ഇമ്രാം ഖാന്‍ ഔദ്യോഗിക അനുമതി നല്‍കിയിരുന്നില്ല. ഇന്ന് ഉച്ചയോടെയാണ് നിയമനത്തിന് അംഗീകാരം നല്‍കിയ വിവരം പ്രധാനമന്ത്രിയുടെ ഓഫിസ് സ്ഥിരീകരിച്ചത്.

ഔദ്യോഗിക തീരുമാനം പുറത്തുവും മുമ്പ് പാക് സൈനിക മേധാവി ലഫ്റ്റ്‌നെന്റ് ജനറല്‍ ഫൈസ് ഹമീദ്, പ്രധാനമന്ത്രി ഇമ്രാംഖാന്‍ തുടങ്ങിയവര്‍ ഐഎസ്‌ഐ ആസ്ഥാനത്തുവച്ച് കണ്ടിരുന്നു.

നവംബര്‍ 20ാം തിയ്യതിയാണ് അന്‍ജും ഐഎസ്‌ഐ മേധാവിയായി സ്ഥാനമേറ്റെടുക്കുക. ഇപ്പോഴത്തെ മേധാവി ഫൈസ് ഹമീദിന്റെ കാലാവധി നവംബര്‍ 19ന് അവസാനിക്കും.

പഞ്ചാബ് റജിമെന്റിലെ കറാച്ചി കോര്‍പ്‌സിലെ കമാന്‍ഡറായിരുന്നു നദീം. ബലൂച്ചിസ്താനില്‍ നടന്ന സൈനിക നടപടിക്ക് നദീം നേതൃത്വം നല്‍കിയിട്ടുണ്ട്.

ഇന്ത്യ-പാക് നിയന്ത്രണരേഖയിലും പോസ്റ്റിങ് ലഭിച്ചിട്ടുണ്ട്.

യുകെയിലെ റോയല്‍ കോളജ് ഓഫ് ഡിഫന്‍സ് സ്റ്റഡീസില്‍ നിന്നാണ് ബിരുദമെടുത്തത്. ഹോണോലുലുവില്‍ നിന്ന് ഏഷ്യ-പെസഫിക് സെന്റര്‍ ഫോര്‍ സെക്യൂരിറ്റി സ്റ്റഡീസിലും പഠനം പൂര്‍ത്തിയാക്കി.

Next Story

RELATED STORIES

Share it