Latest News

മ്യാന്‍മര്‍ സൈനിക അട്ടിമറി: മണ്ടാലെയില്‍ ഏഴ് ടൗണ്‍ഷിപ്പുകളില്‍ കര്‍ഫ്യൂ

മ്യാന്‍മര്‍ സൈനിക അട്ടിമറി: മണ്ടാലെയില്‍ ഏഴ് ടൗണ്‍ഷിപ്പുകളില്‍ കര്‍ഫ്യൂ
X

നയ്പിഡാവ്: ഏതാനും ദിവസങ്ങള്‍ക്ക് സൈന്യം അധികാരം പിടിച്ചടക്കിയ മ്യാന്‍മറിലെ മണ്ടാലെയിലെ ഏഴ് ടൗണ്‍ഷിപ്പുകളില്‍ സൈന്യം കര്‍ഫ്യൂ പ്രഖ്യാപിച്ചു. മണ്ടാലെ, മ്യാന്‍മറിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ്. സൈന്യത്തിനെതിരേ നടക്കുന്ന പ്രതിഷേധത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമാണ് നടപടി.

തിങ്കളാഴ്ച രാത്രി 8നും കാലിസെ 4നും ഇടയിലാണ് കര്‍ഫ്യൂ. ആന്‍ഗ് മ്യായ് തര്‍സാന്‍, മഹാ ആന്‍ഗ് മ്യായ്, അമരാപുര, പത്തേയ്ന്‍ഗ്യി, ചന്‍ ആയേ തര്‍സാന്‍, ചാന്‍ മ്യായ് തര്‍സി തുടങ്ങിയ ടൗണ്‍ഷിപ്പുകളിലാണ് കര്‍ഫ്യൂ.

ഈ പ്രദേശങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടംകൂടുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുയോഗങ്ങള്‍ കൂടുന്നതും പ്രസംഗിക്കുന്നതും നിരോധിച്ചു.

ഓങ് സാന്‍ സൂചിയെയും പ്രസിഡന്റ് വിന്‍ മിന്‍ടിനെയും അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് മ്യാന്‍മറില്‍ പട്ടാളം ഈ മാസം ആദ്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തേക്കാളാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുളളത്. തിരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെച്ചൊല്ലി പട്ടാളവും സിവില്‍ അധികാരികളും തമ്മിലുള്ള വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തെത്തുടര്‍ന്നാണ് നടപടി. സൂചിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയ്‌ക്കെതിരേ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ അധികാരം പിടിച്ചെടുക്കുമെന്ന് കഴിഞ്ഞ മാസം പട്ടാളം സൂചന നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it