മുട്ടില്‍ മരം മുറി കേസ്: ഒന്നാം പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി
BY BRJ20 Oct 2021 8:48 AM GMT

X
BRJ20 Oct 2021 8:48 AM GMT
മാനന്തവാടി: മുട്ടില്‍ മരംമുറി കേസില്‍ മാനന്തവാടി ജില്ലാ ജയിലില്‍ കഴിയുന്ന പ്രതികള്‍ ജയില്‍ അധികൃതരെ ഭീഷണിപ്പെടുത്തിയതായി പരാതി. പ്രതി റോജി അഗസ്റ്റിനാണ് ജയില്‍ അധികൃതരെ ഭീഷണിപ്പെടുത്തുന്നത്. ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഇയാള്‍ നിരന്തരം അച്ചടക്ക ലംഘനം നടത്തുന്നതായി കോടതിക്ക് ബോധ്യപ്പെട്ടിരുന്നു. കണ്ണൂരില്‍ ഏകാംഗ സെല്ലില്‍ താമസിപ്പിക്കാന്‍ സാധ്യത.
ഇന്നലെ കണ്ണൂരിലേക്ക് കൊണ്ടുപോയ റോജിയെ 7 ദിവസത്തെ ക്വാറന്റീനു ശേഷമാണ് സെല്ലിലേക്ക് മാറ്റുക. മറ്റൊരു പ്രതിയായ ആന്റോ അഗസ്റ്റിന്‍ മാനന്തവാടി ജയിലില്‍ത്തന്നെ തുടരും.
Next Story
RELATED STORIES
സിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില്‍ കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMTവെള്ളപ്പൊക്കം; കോട്ടയം താലൂക്കില്‍ നാളെ സ്കൂളുകള്‍ക്ക് അവധി
2 Oct 2023 5:32 PM GMTകര്‍ണാടകയിലെ ശിമോഗയില്‍ നബിദിന റാലിക്കു നേരെ ആക്രമണം; സംഘര്‍ഷം,...
2 Oct 2023 2:09 PM GMTഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ലോങ് ജമ്പില്‍ ആന്‍സി സോജന് വെള്ളി
2 Oct 2023 1:59 PM GMTആഗോള റാങ്കിങില്‍ അഫ്ഗാന് കറന്‍സി ഒന്നാമത്
2 Oct 2023 11:27 AM GMT