ബലാല്‍സംഗക്കേസില്‍ ശിക്ഷയായി അവയവഛേദം: നൈജീരിയയില്‍ പുതിയ നിയമം
14വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്.

അബുജ: ബലാത്സംഗക്കേസില്‍ പ്രതികളാകുന്ന പുരുഷന്മാരുടെ ലിംഗം ഛേദിക്കാന്‍ നെജീരിയയിലെ കഡുന സ്റ്റേറ്റ് നിയമം പാസാക്കി. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന സമയം നൈജീരിയയില്‍ ബലാത്സംഗക്കേസുകള്‍ കുത്തനെ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കടുത്ത ശിക്ഷ നല്‍കാന്‍ നിയമം പാസാക്കിയത്. ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് മരണശിക്ഷ ഉള്‍പ്പെടെ കടുത്ത ശിക്ഷ തന്നെ നല്‍കണമെന്ന് വനിതാ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
14വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്. 14 വയസിന് താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്തതിന് ശിക്ഷിക്കപ്പെട്ടാല്‍ സ്ത്രീകളുടെ ഫാലോപ്യന്‍ ട്യൂബുകള്‍ നീക്കംചെയ്യും. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ കടുത്ത ശിക്ഷ ആവശ്യമാണെന്ന് നിയമം പാസാക്കിക്കൊണ്ട് ഗവര്‍ണര്‍ നാസിര്‍ അഹമ്മദ് അല്‍ റുഫായി പറഞ്ഞു. നേരത്തെ പ്രായപൂര്‍ത്തിയായ ഒരാളെ ബലാത്സംഗം ചെയ്താല്‍ പരമാവധി 21 വര്‍ഷം തടവും കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ക്ക് 12 വര്‍ഷം തടവുമായിരുന്നു ശിക്ഷ നല്‍കിയിരുന്നത്.
RELATED STORIES
കെ ആര് നാരായണന് ഇന്‍സ്റ്റിറ്റിയൂട്ട് വിവാദം: അടൂര്‍ ഗോപാലകൃഷ്ണന്...
31 Jan 2023 7:35 AM GMTവിസ്താര വിമാനത്തില്‍ ജീവനക്കാര്‍ക്ക് നേരേ ആക്രമണം; വിദേശ വനിത...
31 Jan 2023 7:16 AM GMTമണ്ണാര്‍ക്കാട് വീണ്ടും പുലിയിറങ്ങി; വളര്‍ത്തുനായയെ കടിച്ചുകൊന്നു
31 Jan 2023 6:50 AM GMTആവിക്കല്‍തോട്- കോതി കേസുകള്‍ പിന്‍വലിക്കണം: കെ ഷമീര്‍
31 Jan 2023 6:45 AM GMTഗവേഷണ വിവാദം; ചിന്തയുടെ പ്രബന്ധം കേരള സര്‍വകലാശാല വിദഗ്ധസമിതി...
31 Jan 2023 5:29 AM GMTവൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി നിര്യാതനായി
31 Jan 2023 4:53 AM GMT