Latest News

മുത്തൂറ്റ് ഫിനാന്‍സ് ഐഡിബിഐ മ്യൂച്വല്‍ ഫണ്ടിനെ ഏറ്റെടുക്കും

മ്യൂച്വല്‍ ഫണ്ട് അസറ്റ് മാനേജുമെന്റ് രംഗത്തേക്കു കടക്കുന്നതിന്റെ ഭാഗമായുള്ള ഇതിന്റെ നടപടി ക്രമങ്ങള്‍ വിവിധ അംഗീകാരങ്ങള്‍ ലഭിക്കുന്നതനുസരിച്ച് 2020 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

മുത്തൂറ്റ് ഫിനാന്‍സ് ഐഡിബിഐ മ്യൂച്വല്‍ ഫണ്ടിനെ ഏറ്റെടുക്കും
X

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ്, ഐഡിബിഐ അസറ്റ് മാനേജുമെന്റിനേയും ഐഡിബിഐ എംഎഫ് ട്രസ്റ്റി കമ്പനിയേയും ഏറ്റെടുക്കാന്‍ ധാരണയായി. മ്യൂച്വല്‍ ഫണ്ട് അസറ്റ് മാനേജുമെന്റ് രംഗത്തേക്കു കടക്കുന്നതിന്റെ ഭാഗമായുള്ള ഇതിന്റെ നടപടി ക്രമങ്ങള്‍ വിവിധ അംഗീകാരങ്ങള്‍ ലഭിക്കുന്നതനുസരിച്ച് 2020 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ ഐഡിബിഐ എഎംസിയും ഐഡിബിഐ മ്യൂചല്‍ ഫണ്ട് ട്രസ്റ്റി കമ്പനിയും മുത്തൂറ്റ് ഫിനാന്‍സിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ട്രസ്റ്റി കമ്പനികളാവും.

2010ല്‍ ഐഡിബിഐ ബാങ്ക് പ്രമോട്ടു ചെയ്ത ഐഡിബിഐ മ്യൂചല്‍ ഫണ്ട് ഈ രംഗത്തെ ലാഭമുണ്ടാക്കുന്നതും 5300 കോടി രൂപയിലേറെ ആസ്തികള്‍ കൈകാര്യം ചെയ്യുന്നതുമായി ഒരു സ്ഥാപനമാണ്. 22 പദ്ധതികളാണ് ഈ മ്യൂച്വല്‍ ഫണ്ടിനുള്ളത്. ഐഡിബിഐ അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ 100% ഇക്വിറ്റി ഓഹരികളും, ഐഡിബിഐ എംഎഫ് ട്രസ്റ്റി കമ്പനി ലിമിറ്റഡ് വില്‍പനക്കാര്‍ കൈവശം വച്ചിരിക്കുന്നത് 215 കോടിയും മുത്തൂത് ഫിനാന്‍സ് ലിമിറ്റഡ് വാങ്ങും.

ഐഡിബിഐ മ്യൂച്വല്‍ ഫണ്ട് പോലുള്ള സ്ഥാനം ഉറപ്പിച്ച സ്ഥാപനത്തിലൂടെ മ്യൂച്വല്‍ ഫണ്ട് മേഖലയിലേക്കു പ്രവേശിക്കുന്നത് ഏറെ അഭിമാനാര്‍ഹമാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ മൂത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. ഉപഭോക്തൃ കേന്ദ്രീകൃതമായ മുത്തൂറ്റ് ഗ്രൂപ്പിന്റെ ബിസിനസ് രീതികള്‍ മ്യൂച്വല്‍ ഫണ്ടിന്റെ ബിസിനസ് ലക്ഷ്യങ്ങള്‍ക്കനുസൃതമായി മുന്നോട്ടു കൊണ്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.




Next Story

RELATED STORIES

Share it