Latest News

പാര്‍ട്ടിയോട് വിശ്വസ്തരായിരിക്കുമെന്ന് സത്യവാങ്മൂലം ഒപ്പിടണം: ഗോവയിലെ ആപ് സ്ഥാനാര്‍ത്ഥികള്‍ക്കുമുന്നില്‍ കടുത്ത നിബന്ധനവച്ച് കെജ്രിവാള്‍

പാര്‍ട്ടിയോട് വിശ്വസ്തരായിരിക്കുമെന്ന് സത്യവാങ്മൂലം ഒപ്പിടണം: ഗോവയിലെ ആപ് സ്ഥാനാര്‍ത്ഥികള്‍ക്കുമുന്നില്‍ കടുത്ത നിബന്ധനവച്ച് കെജ്രിവാള്‍
X

ന്യൂഡല്‍ഹി; ഗോവയില്‍ മല്‍സരിക്കുന്ന നാല്‍പത് സ്ഥാനാര്‍ത്ഥികളില്‍ മുഴുവന്‍പേരും പാര്‍ട്ടിക്കൊപ്പം നിലകൊള്ളുമെന്ന് സത്യവാങ്മൂലം ഒപ്പിടണമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍.

വിശ്വസ്തരായവരെ മാത്രമാണ് സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നതെന്നും എങ്കിലും അതേ വിശ്വസ്ത തുടര്‍ന്നും കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാക്ക് തെറ്റിക്കുകയാണെങ്കില്‍ ജനങ്ങള്‍ക്ക് കോടതിയെയും സമീപിക്കാം.

അടിക്കടിയുളള കാലുമാറ്റമാണ് ഗോവ രാഷ്ട്രീയത്തിലെ പ്രശ്‌നം. അത് പരിഹരിക്കാനുള്ള ശ്രമമാണ് ഇപ്പോഴത്തെ തീരുമാനം. വാര്‍ത്താമധ്യമങ്ങളുമായി സാസാരിക്കുന്നതിനിടയില്‍ കെജ്രിവാള്‍ പറഞ്ഞു.

'ഗോവയില്‍ സത്യസന്ധതയോടെ പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരാണ് വേണ്ടത്. കാലുമാറ്റം ഒഴിവാക്കിയാല്‍ മാത്രമേ അത് നടക്കൂ'- ഗോവയില്‍ നാല് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു കെജ്രിവാള്‍.

2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും ആം ആദ്മി പാര്‍ട്ടിക്ക് സീറ്റൊന്നും ലഭിച്ചിരുന്നില്ല. ഡല്‍ഹി മോഡലില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ താല്‍പര്യം.

Next Story

RELATED STORIES

Share it