Latest News

പള്ളികള്‍ തുറക്കല്‍: സര്‍ക്കാര്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍

കോവിഡ് -19 വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന് മഹല്ല് കമ്മറ്റികള്‍ നടപടികള്‍ സ്വീകരിക്കണം.

പള്ളികള്‍ തുറക്കല്‍: സര്‍ക്കാര്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍
X

മലപ്പുറം: സര്‍ക്കാര്‍ നിബന്ധനകള്‍ കര്‍ശനമായും പാലിക്കാന്‍ കഴിയുന്ന ഇടങ്ങളിലാണ് പള്ളികള്‍ തുറക്കേണ്ടതെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. കൂട്ടം കൂടാതിരിക്കല്‍, സാമുഹിക അകലം പാലിക്കല്‍, പങ്കെടുക്കുന്നവരുടെ പേരുവിവരങ്ങള്‍ ശേഖരിക്കല്‍, തുടങ്ങിയ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കണമെന്ന് അദ്ദേഹം പ്രസ്തവനയില്‍ വ്യക്തമാക്കി.

കോവിഡ് -19 വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന് മഹല്ല് കമ്മറ്റികള്‍ നടപടികള്‍ സ്വീകരിക്കണം. കോവിഡ് -19 മഹാമാരിയുടെ ശമനത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.


Next Story

RELATED STORIES

Share it