Latest News

'മുസ് ലിംകളെ കഴുത്തു ഞെരിച്ചു കൊല്ലണം'; മുസ് ലിംകള്‍ക്കെതിരേ അക്രമാസക്തമായ പരാമര്‍ശങ്ങള്‍ നടത്തിയ പുരോഹിതന് ശിക്ഷ വിധിച്ച് കോടതി

മുസ് ലിംകളെ കഴുത്തു ഞെരിച്ചു കൊല്ലണം;  മുസ് ലിംകള്‍ക്കെതിരേ അക്രമാസക്തമായ പരാമര്‍ശങ്ങള്‍ നടത്തിയ പുരോഹിതന് ശിക്ഷ വിധിച്ച് കോടതി
X

കാര്‍ഡിഫ്: ഓണ്‍ലൈന്‍ ചാറ്റ് റൂമുകളില്‍ പള്ളികളില്‍ ബോംബിടുന്നതിനെക്കുറിച്ചും കറുത്തവരുടെ തലയില്‍ വെടിവയ്ക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്ത കത്തോലിക്കാ പുരോഹിതന് ശിക്ഷ വിധിച്ച് കാര്‍ഡിഫ് മജിസ്ട്രേറ്റ് കോടതി. വെയില്‍സില്‍ നിന്നുള്ള കത്തോലിക്കാ പുരോഹിതനെയാണ് കാര്‍ഡിഫ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.

കാര്‍ഡിഫില്‍ നിന്നുള്ള 57 കാരനായ ഫാദര്‍ മാര്‍ക്ക് റൗള്‍സ്, 'ആര്യന്‍ റീച്ച് കില്ലേഴ്‌സ്' എന്ന തീവ്ര വലതുപക്ഷ ഓണ്‍ലൈന്‍ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. ഗ്രൂപ്പില്‍ ഇയാള്‍ മുസ് ലിംകള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശങ്ങളും അക്രമാസക്തമായ പദങ്ങളും ഉപയോഗിച്ചു. ഇയാള്‍ അപരനാമം ഉപയോഗിച്ചുകൊണ്ടാണ് സന്ദേശങ്ങള്‍ അയച്ചിരുന്നത്. മുസ് ലിംകളെ കഴുത്തു ഞെരിച്ചു കൊല്ലുന്നതടക്കമുള്ള കാര്യങ്ങളാണ് ഇയാളുടെ സന്ദേശങ്ങളില്‍ ഉണ്ടായിരുന്നത്.

ജൂണ്‍ മാസങ്ങളില്‍ ടെലിഗ്രാം ആപ്പ് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതോ അപമാനിക്കുന്നതോ ആയ സന്ദേശങ്ങള്‍ താന്‍ അയച്ചുവെന്ന് ഇയാള്‍ കോടതിയില്‍ സമ്മതിച്ചു. കമ്മ്യൂണിറ്റി സേവനം പൂര്‍ത്തിയാക്കാനും 199 പൗണ്ട് പിഴ അടയ്ക്കാനും മൂന്നുവര്‍ഷത്തേക്ക് ക്രിമിനല്‍ ബിഹേവിയര്‍ ഉത്തരവ് പാലിക്കാനും കോടതി ഉത്തരവിട്ടു.

Next Story

RELATED STORIES

Share it