Latest News

കൊല്ലത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരേ ആര്‍എസ്എസ് വധശ്രമം;ഒരാള്‍ക്ക് കുത്തേറ്റു

കൊല്ലത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരേ ആര്‍എസ്എസ് വധശ്രമം;ഒരാള്‍ക്ക് കുത്തേറ്റു
X
കൊല്ലം:കുണ്ടറ പെരിനാട് ഇടവട്ടത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ആര്‍എസ്എസ് സംഘം കുത്തി പരിക്കേല്‍പ്പിച്ചു.ഡിവൈഎഫ്‌ഐ പൂജപ്പുര യൂനിറ്റ് സെക്രട്ടറി അഭിലാഷിനെയാണ് കുത്തി പരിക്കേല്‍പ്പിച്ചത് .യൂനിറ്റ് കമ്മിറ്റി അംഗം യദുകൃഷ്ണ(22)ക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു.വയറിന് കുത്തേറ്റ അഭിലാഷിന്റെ പരിക്ക് ഗുരുതരമാണ്.

ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം.യുവമോര്‍ച്ച മണ്ഡലം ഭാരവാഹി ആദര്‍ശിന്റെ നേതൃത്വത്തില്‍ മാരകായുധങ്ങളുമായെത്തിയ ആര്‍എസ്എസ് സംഘം അഭിലാഷിനെയും യദുകൃഷ്ണയെയും ആക്രമിക്കുകയായിരുന്നു. ആദര്‍ശാണ് അഭിലാഷിനെ കുത്തിയത്. അഭിലാഷിന്റെ നേതൃത്വത്തില്‍ അടുത്തിടെ നിരവധി പേരാണ് ബിജെപി വിട്ട് സിപിഎമ്മിനൊപ്പമെത്തിയത്. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.പരിക്കേറ്റ ഇരുവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആദര്‍ശ്, വിപിന്‍, വിശാഖ്, രാജേന്ദ്രന്‍പിള്ള തുടങ്ങി എട്ടോളം ആര്‍എസ്എസ് സംഘമാണ് ആക്രമിച്ചതെന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.


Next Story

RELATED STORIES

Share it