ബിയര്‍ ബോട്ടില്‍ കൊണ്ട് തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍

പരപ്പനങ്ങാടി: ഒട്ടുമ്മല്‍ സ്വദേശിയെ ബിയര്‍ ബോട്ടില്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലിസ് അറസ്റ്റുചെയ്തു. പുതിയ കടപ്പുറം താനൂര്‍ മൂത്താട്ട് ഹൗസില്‍ റാസിഖി (31)നെയാണ് പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തത്. ഈമാസം 13ന് രാത്രി ഒമ്പതര മണിക്ക് പരപ്പനങ്ങാടി നഹാസാശുപത്രിക്ക് സമീപമുള്ള പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിക്കാന്‍ വന്ന പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശിയായ അബ്ദുല്‍ മുനവ്വിറിനെ ബിയര്‍ ബോട്ടില്‍ കൊണ്ട് തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നാണ് കേസ്.
പമ്പില്‍ വച്ച് പെട്രോള്‍ അടിക്കാന്‍ വന്ന മുനവ്വിറിനെ റാസിഖിന്റെ കൂട്ടുകാര്‍ ഉപദ്രവിക്കുകയും മുനവ്വിര്‍ ഇത് തടയാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പിന്നീട് മറ്റൊരു വണ്ടിയില്‍ വന്ന റാസിക്ക് ബിയര്‍ കുപ്പി കൊണ്ട് മുനവ്വിറിന്റെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് പോലിസ് അന്വേഷിക്കുന്നത് അറിഞ്ഞ് ചാവക്കാട് ഭാഗത്തേക്ക് രക്ഷപ്പെട്ട പ്രതിയെ താനൂര്‍ പോലിസിന്റെ സഹായത്തോടുകൂടി പിടികൂടുകയായിരുന്നു. പരപ്പനങ്ങാടി പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ ജെ ജിനേഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ പരമേശ്വരനാണ് അറസ്റ്റ് ചെയ്തത്.
RELATED STORIES
കരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഷൊര്‍ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരിമാര്‍ മരിച്ചു
7 Sep 2023 1:41 PM GMTപാലക്കാട്ട് സഹോദരിമാരായ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു
30 Aug 2023 11:57 AM GMTഅട്ടപ്പാടിയില്‍ ആദിവാസി യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു
24 Aug 2023 9:51 AM GMTപാലക്കാട്ട് ബസ് അപകടം; രണ്ട് മരണം
23 Aug 2023 5:13 AM GMTപട്ടാമ്പി നഗരസഭ മുന്‍ ചെയര്മാന് കെഎസ് ബിഎ തങ്ങള്‍ അന്തരിച്ചു
30 July 2023 1:24 PM GMT