Latest News

കൊലക്കേസ് പ്രതിയെ ക്രൂരമായി മര്‍ദിച്ച് ജനനേന്ദ്രിയം തകര്‍ത്ത കേസ്; മൂന്നുപേര്‍ കസ്റ്റഡിയില്‍

കൊലക്കേസ് പ്രതിയെ ക്രൂരമായി മര്‍ദിച്ച് ജനനേന്ദ്രിയം തകര്‍ത്ത കേസ്; മൂന്നുപേര്‍ കസ്റ്റഡിയില്‍
X

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ കൊലക്കേസ് പ്രതിയെ ക്രൂരമായി മര്‍ദിച്ച് ജനനേന്ദ്രിയം തകര്‍ത്ത കേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്നുപേരാണ് പിടിയിലായത്. ആലപ്പുഴ സ്വദേശി എം എ സുദര്‍ശനന് കൂനമ്മാവിലെ അഗതി മന്ദിരത്തില്‍ വെച്ചാണ് മര്‍ദ്ദനമേറ്റത്. സഹ അന്തേവാസിയുടെ അതിക്രൂര പീഡനത്തിലാണ് സുദര്‍ശനന് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ സുദര്‍ശനെ ഇവര്‍ കൊടുങ്ങല്ലൂരിലെത്തിച്ച് ഉപേക്ഷിക്കുകയായിരുന്നു.

കൂനമ്മാവ് ഇവാഞ്ചലിക്കല്‍ ആശ്രമത്തിലെ അന്തേവാസിയായിരുന്നു പരിക്കേറ്റ സുദര്‍ശന്‍. കഴിഞ്ഞ ദിവസമാണ് കൊടുങ്ങല്ലൂരില്‍ യുവാവിന് നേരെ ക്രൂരമായ ആക്രമണമുണ്ടായത്. തുടര്‍ന്ന് വഴിയില്‍ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ ഇയാളെ തശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ സുദര്‍ശനന്റെ ജനനേന്ദ്രിയം മുറിച്ചതായും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയതായും കണ്ടെത്തിയിരുന്നു. സംഭവത്തില്‍ കേസെടുത്ത കൊടുങ്ങല്ലൂര്‍ പോലിസാണ് യുവാവിനെ തിരിച്ചറിഞ്ഞ് ബന്ധുക്കളെ വിവരം അറിയിച്ചത്.

Next Story

RELATED STORIES

Share it