Latest News

മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ തിരഞ്ഞെടുപ്പ്: കാഞ്ഞങ്ങാട് രണ്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്തു

തദ്ദേശ തിഞ്ഞെടുപ്പിന് ശേഷം മുസ്ലീം ലീഗുകാര്‍ കൊലപ്പെടുത്തിയ അബ്ദു റഹ്മാന്‍ ഔഫിന്റെ നാടായ കല്ലൂരാവി ഉള്‍പ്പെടുന്നതാണ് കാഞ്ഞങ്ങാട് നഗരസഭ.

മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ തിരഞ്ഞെടുപ്പ്: കാഞ്ഞങ്ങാട് രണ്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്തു
X

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സന്‍ തിരഞ്ഞെടുപ്പില്‍ രണ്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ എല്‍ഡിഎഫിന് വോട്ടു ചെയ്തു.ഒന്നാം വാര്‍ഡിലെ അസ്മാ മാങ്കൂല്‍, ഇരുപത്തിയേഴാം വാര്‍ഡിലെ ഹസീന റസാഖ് എന്നീ കൗണ്‍സിലര്‍മാരാണ് എല്‍ഡിഎഫിന് വോട്ട് നല്‍കിയത്. 26 വോട്ടുകള്‍ നേടി സിപിഎമ്മിലെ സുജാത മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു.


തദ്ദേശ തിഞ്ഞെടുപ്പിന് ശേഷം മുസ്ലീം ലീഗുകാര്‍ കൊലപ്പെടുത്തിയ അബ്ദു റഹ്മാന്‍ ഔഫിന്റെ നാടായ കല്ലൂരാവി ഉള്‍പ്പെടുന്നതാണ് കാഞ്ഞങ്ങാട് നഗരസഭ. ഒരു മുസ്‌ലിം ലീഗ് കൗണ്‍സിലര്‍ ഉള്‍പ്പടെ രണ്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മുന്നണി മാറി എല്‍ഡിഎഫിന് വാട്ട് ചെയ്തത് ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാകുന്നുണ്ട്.


മുന്‍സിപ്പല്‍ കൗണ്‍സിലിലേക്ക് 13 യുഡിഎഫ് അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കിലും ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി മുസ്‌ലിം ലീഗിലെ ടി കെ സുമയ്യക്ക് 10 വോട്ട് മാത്രമാണ് ലഭിച്ചത്. രണ്ട് പേര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്തപ്പോള്‍ ഒരു വോട്ട് അസാധുവായി. ബിജെപിക്ക് 6 അംഗങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അവരുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായ സുമ ഹെഗ്‌ഡെക്ക് മൂന്ന് വോട്ടാണ് ലഭിച്ചത്. ഒരു ബിജെപി സ്വതന്ത്രന്‍ അംഗം വോട്ട് ചെയ്തില്ല. രണ്ട്‌വോട്ടുകള്‍ അസാധുവായി. ജില്ല വൈസ് പ്രസിഡന്റ് എം ബല്‍രാജിന്റെ വോട്ടാണ് അസാധുവായത്.അദ്ദേഹത്തിന്റെ ഭാര്യ വന്ദന ബല്‍രാജാണ് വോട്ടിങ്ങില്‍ നിന്ന് വിട്ടു നിന്നത്.




Next Story

RELATED STORIES

Share it