Latest News

നഗരസഭാ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ്; പാലായില്‍ കറുപ്പണിഞ്ഞ് പ്രതിഷേധവുമായി സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടം

നഗരസഭാ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ്; പാലായില്‍ കറുപ്പണിഞ്ഞ് പ്രതിഷേധവുമായി സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടം
X

കോട്ടയം: പാലാ നഗരസഭാ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ കറുത്ത ഷര്‍ട്ട് ധരിച്ച് പ്രതിഷേധവുമായി സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടം. ഇന്ന് രാവിലെ 10.30ന് പാലാ നഗരസഭാ ഹാളിലേക്കാണ് കറുത്ത ഷര്‍ട്ട് ധരിച്ച് ബിനു എത്തിയത്. പ്രതിഷേധ സൂചകമായിട്ടല്ല കറുത്ത ഷര്‍ട്ട് ധരിച്ചത്. കറുത്ത ഷര്‍ട്ടാണ് കൈയില്‍ കിട്ടിയത്. അത് ധരിക്കുകയായിരുന്നു. കറുത്ത ഷര്‍ട്ട് ധരിക്കുന്നതില്‍ പാര്‍ട്ടിക്ക് എതിര്‍പ്പില്ല, പിന്നീട് പ്രതികരിക്കാമെന്നും ബിനു പറഞ്ഞു.

താന്‍ വ്യക്തിപരമായി ആക്രമിക്കപ്പെട്ടുവെന്നായിരുന്നു സ്ഥാനാര്‍ഥിയായി പാര്‍ട്ടി നേതൃത്വം ജോസിനെ തിരഞ്ഞെടുത്തശേഷമുള്ള ബിനു പുളിക്കകണ്ടത്തിന്റെ ആദ്യ പ്രതികരണം. പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുന്നു. കൂടുതല്‍ കാര്യങ്ങള്‍ തിരഞ്ഞെടുപ്പിന് ശേഷം വ്യക്തമാക്കും. ജോസ് കെ മാണിക്ക് തുറന്ന കത്ത് നല്‍കുമെന്നും ബിനു പ്രതികരിച്ചു. കേരള കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്നാണ് ബിനു പുളിക്കകണ്ടത്തെ ഒഴിവാക്കിയത്.

നേതൃത്വത്തിന്റെ തീരുമാനത്തില്‍ സിപിഎം പ്രാദേശിക നേതൃത്വം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് അംഗം കൊല്ലമ്പറമ്പിലിനെ ബിനു കൗണ്‍സില്‍ യോഗത്തിനിടെ മര്‍ദ്ദിച്ചിരുന്നു. കൂടാതെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയെ തോല്‍പ്പിക്കാന്‍ ബിനു ശ്രമിച്ചെന്നുള്ള പരാതിയും കേരളാ കോണ്‍ഗ്രസിന്റെ അതൃപ്തിയ്ക്ക് കാരണമാവുകയായിരുന്നു.

കേരളാ കോണ്‍ഗ്രസ് എമ്മിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പുളിക്കകണ്ടത്തെ ഒഴിവാക്കി സിപിഎം സ്വതന്ത്ര കൗണ്‍സിലര്‍ ജോസിന്‍ ബിനോയെ മല്‍സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. ബിനു പുളിക്കകണ്ടത്തെ മാറ്റിയതില്‍ തനിക്ക് വിഷമമുണ്ടെന്ന് ജോസിന്‍ ബിനോ മാധ്യമങ്ങളോട് പറഞ്ഞു. ഉള്ളുകൊണ്ട് അംഗീകരിച്ച നേതാവ് ഇപ്പോഴും ബിനു പുളിക്കകണ്ടം തന്നെയാണ്. അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് മുന്നോട്ടുപോവുമെന്നും ജോസിന്‍ ബിനോ പറഞ്ഞു.

Next Story

RELATED STORIES

Share it