Latest News

മുനമ്പം വഖ്ഫ് ഭൂമി: ഹൈക്കോടതി പുനപ്പരിശോധനാ ഹരജി പിന്‍വലിക്കും; സുപ്രിംകോടതിയില്‍ അപ്പീലിന് സമയം അനുവദിച്ച് തല്‍സ്ഥിതി തുടരുമെന്ന് ഉത്തരവ്

മുനമ്പം വഖ്ഫ് ഭൂമി: ഹൈക്കോടതി പുനപ്പരിശോധനാ ഹരജി പിന്‍വലിക്കും; സുപ്രിംകോടതിയില്‍ അപ്പീലിന് സമയം അനുവദിച്ച് തല്‍സ്ഥിതി തുടരുമെന്ന് ഉത്തരവ്
X

ന്യൂഡല്‍ഹി: മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി വിധിക്കെതിരേ ഫയല്‍ ചെയ്ത പുനപ്പരിശോധനാ ഹരജി പിന്‍വലിക്കാന്‍ തീരുമാനിച്ചതായി കേരള വഖ്ഫ് ബോര്‍ഡ് സുപ്രിംകോടതിയെ അറിയിച്ചു. ഹൈക്കോടതിയിലെ ഹരജി പിന്‍വലിച്ച ശേഷം വിധിക്കെതിരേ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനായി സമയം അനുവദിക്കണമെന്ന ബോര്‍ഡിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ഭൂമിയില്‍ നിലവിലെ സ്ഥിതി തുടരുമെന്ന സുപ്രിംകോടതിയുടെ മുന്‍ ഇടക്കാല ഉത്തരവ് തുടരണമെന്നും കോടതി നിര്‍ദേശിച്ചു.

വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രനാണ് പുനപ്പരിശോധനാ ഹരജി പിന്‍വലിക്കാനുള്ള തീരുമാനം സുപ്രിംകോടതിയെ അറിയിച്ചത്. ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ തയ്യാറാക്കുന്നതിനായി സമയം അനുവദിക്കണമെന്ന ആവശ്യവും അദ്ദേഹം കോടതിയില്‍ ഉന്നയിച്ചു. സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജറായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും സ്റ്റാന്റിങ് കൗണ്‍സില്‍ സി കെ ശശിയും, സുപ്രിംകോടതി അയച്ച മറുപടി നല്‍കുന്നതിനായി കൂടുതല്‍ സമയം അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചു. ജസ്റ്റിസുമാരായ മനോജ് മിശ്ര, മന്‍മോഹന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ഈ ആവശ്യങ്ങള്‍ അംഗീകരിക്കുകയായിരുന്നു.

മുനമ്പം ഭൂമിയില്‍ തല്‍സ്ഥിതി തുടരണമെന്ന മുന്‍ ഇടക്കാല ഉത്തരവ് നീട്ടണമെന്ന് വഖഫ് സംരക്ഷണ വേദിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അബ്ദുള്ള നസീഹ് ആവശ്യപ്പെട്ടു. ഈ ആവശ്യവും സുപ്രിംകോടതി അംഗീകരിച്ചു.

Next Story

RELATED STORIES

Share it