വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ രോഷാകുലനായി മുല്ലപ്പള്ളി
വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധവുമായി ബന്ധപ്പെട്ട പ്രസ്താവനകളില്‍ വ്യക്തത കുറവുണ്ടെന്ന് പറഞ്ഞപ്പോഴാണ് മുല്ലപ്പള്ളിയുടെ നിയന്ത്രണം നഷ്ടമായത്.

തൃശ്ശൂര്‍: വെല്‍ഫെയര്‍ ബന്ധത്തെക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകനോട് തട്ടിക്കയറി മുല്ലപ്പള്ളി രാമചന്ദ്രന്‍. ആര്‍ക്കുവേണ്ടിയാണ് ഇത്തരം ചോദ്യങ്ങള്‍ മാധ്യമങ്ങള്‍ ഉന്നയിക്കുന്നതെന്ന് ചോദിച്ചായിരുന്നു മുല്ലപ്പള്ളി രോഷം പ്രകടിപ്പിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധവുമായി ബന്ധപ്പെട്ട പ്രസ്താവനകളില്‍ വ്യക്തത കുറവുണ്ടെന്ന് പറഞ്ഞപ്പോഴാണ് മുല്ലപ്പള്ളിയുടെ നിയന്ത്രണം നഷ്ടമായത്.
എന്തെല്ലാം കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നും ആര്‍ക്ക് വേണ്ടിയാണ് നിങ്ങളീ ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും ചോദിച്ച മുല്ലപ്പള്ളി മാധ്യമപ്രവര്‍ത്തകന്‍ വീണ്ടും ചോദ്യം വിശദീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ ശബ്ദമുയര്‍ത്തി മിണ്ടാതിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ചര്‍ച്ച നടന്നിട്ടേയില്ലെന്ന നിലപാടിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇല്ലാത്ത കാര്യമാണെന്നും ആവശ്യമില്ലാത്ത കാര്യമാണ് മാധ്യമങ്ങള്‍ ഉന്നയിച്ച് കൊണ്ടിരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
RELATED STORIES
'ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ കുറ്റവാളികള്‍ രക്ഷപ്പെടുമെന്നാണ് ...
18 Aug 2022 12:45 PM GMTസ്വര്‍ണക്കടത്തുകാര്‍ക്ക് ഒത്താശ: കരിപ്പൂരില്‍ കസ്റ്റംസ് സൂപ്രണ്ട്...
18 Aug 2022 12:25 PM GMTബലാത്സംഗക്കേസ്: ബിജെപി നേതാവ് ഷാനവാസ് ഹുസൈനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ...
18 Aug 2022 10:02 AM GMTകാര്‍ഷിക വായ്പകള്‍ക്ക് പലിശയിളവ് പ്രഖ്യാപിച്ച് കേന്ദ്രം
17 Aug 2022 11:53 AM GMTഗഡ്കരിയും ചൗഹാനും പുറത്ത്, യെദിയൂരപ്പ അകത്ത്; ബിജെപി പാര്‍ലമെന്ററി...
17 Aug 2022 9:58 AM GMTദേശീയ പതാകയെ അപമാനിച്ച് ബിഎംസ്; രാജ്യദ്രോഹത്തിനു കേസെടുക്കണമെന്ന്...
14 Aug 2022 9:21 AM GMT