മുലായം സിങ് യാദവിന്റെ ഭാര്യാസഹോദരനും ബിജെപിയിലേക്ക്
BY BRJ20 Jan 2022 6:46 AM GMT

X
BRJ20 Jan 2022 6:46 AM GMT
ലഖ്‌നോ; സമാജ് വാദി പാര്‍ട്ടിയിലേക്കുള്ള ബിജെപി നേതാക്കളുടെ കൊഴിഞ്ഞുപോക്കിനു പിന്നാലെ മുലായംസിങ് യാദവിന്റെ കുടുംബത്തില്‍നിന്നുളളവരുടെ ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. മരുമകള്‍ അപര്‍ണ ബിസത് യാദവിനുപിന്നാലെയാണ് ഭാര്യാ സഹോദരനായ പ്രമോദ് ഗുപ്ത ബിജെപിയിലേക്ക് ചേക്കേറുന്നത്.
മുലായത്തിന്റെ രണ്ടാം ഭാര്യ സുധാ ഗുപ്തയുടെ സഹോദരനാണ് പ്രമോദ് ഗുപ്ത. ഔദ്യോഗികമായ പാര്‍ട്ടി പ്രവേശം താമസിയാതെ നടക്കും.
അപര്‍ണ യാദവിനു മുമ്പ് മുലായത്തിന്റെ സോഹദര പുത്രി സന്ധ്യ യാദവ് ബിജെപിയിലേക്ക് ചേക്കേറിയിരുന്നു.
മുലായത്തിന്റെ ബന്ധുക്കളായ ഹരി ഓം യാദവും നേരത്തെ ബിജെപിയിലെത്തിയിരുന്നു.
സന്ധ്യ യാദവ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുകയും ചെയ്തു. മെയ്ന്‍പുരി മുന്‍ ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്‌സനായിരുന്നു സന്ധ്യ.
Next Story
RELATED STORIES
ഡല്ഹിയില് കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം;വിമാന സര്വീസുകള് ...
23 May 2022 4:26 AM GMTവേള്ഡ് മലയാളി കൗണ്സില് ബഹ്റൈന് പ്രൊവിന്സ് പ്രവര്ത്തനോദ്ഘാടനം
23 May 2022 4:19 AM GMTകൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി
23 May 2022 4:00 AM GMTകൊല്ലത്ത് അയല്വാസിയുടെ വെട്ടേറ്റ് ഗൃഹനാഥന് മരിച്ചു
23 May 2022 3:07 AM GMTകൊച്ചി ഹെറോയിന് വേട്ട; 20 പ്രതികളെയും റവന്യൂ ഇന്റലിജന്സ് ചോദ്യം...
23 May 2022 2:55 AM GMTവിദ്വേഷ പ്രസംഗത്തിനെതിരായ കേസ്: ഒളിവില് പോയ പി സി ജോര്ജിനെ...
23 May 2022 2:19 AM GMT