- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്തെ ഓണ്‍ലൈന്‍ വിപണി കൈപിടിയിലൊതുക്കാനൊരുങ്ങി റിലയന്‍സ്
റിലയന്‍സ് റീടെയ്ല്‍, റിലയന്‍സ് ജിയോ, ഇന്‍ഫോകോം എന്നീ കമ്പനികള്‍ സംയുക്തമായിട്ടായിരിക്കും പുതിയ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോം ആരംഭിക്കുക.
BY SRF18 Jan 2019 6:12 PM GMT

X
SRF18 Jan 2019 6:12 PM GMT
മുംബൈ: ഇന്ത്യന്‍ ഇ കൊമേഴ്‌സ് വിപണി കീഴടക്കാന്‍ റിലയന്‍സ് എത്തുന്നു. ചെനീസ് ഇ കൊമേഴ്‌സ് രാജാക്കന്‍മാരായ ആലിബാബയുടെ മാതൃകയിലൊരുങ്ങുന്ന പദ്ധതി പ്രാവര്‍ത്തികമാവുന്നതോടെ ഇന്ത്യന്‍ ഓണ്‍ലൈന്‍ ചില്ലറ വില്‍പ്പന രംഗത്ത് മല്‍സരം കടുക്കും. റിലയന്‍സ് റീടെയ്ല്‍, റിലയന്‍സ് ജിയോ, ഇന്‍ഫോകോം എന്നീ കമ്പനികള്‍ സംയുക്തമായിട്ടായിരിക്കും പുതിയ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോം ആരംഭിക്കുക. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗുജറാത്തിലാണ് ഈ സേവനം ആദ്യം ലഭ്യമാകുക. അഹമ്മദാബാദില്‍ നടന്ന വൈബ്രന്റ് ഗുജറാത്ത് എന്ന നിക്ഷേപ സംഗമത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് മുകേഷ് അംബാനി പ്രഖ്യാപനം നടത്തിയത്. 2 ലക്ഷം വ്യാപാരികളെ കോര്‍ത്തിണക്കി കൊണ്ടാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.ഓണ്‍ലൈനിലെയും ഓഫ്‌ലൈനിലെയും മികച്ച ഷേപ്പിങ് അനുഭവങ്ങള്‍ സംയോജിപ്പിച്ചു കൊണ്ടുളള സംരംഭമാണ് അണിയറയില്‍ ഒരുങ്ങുന്നത്. ജിയോ പോലെ വന്‍ ഓഫറുകളോടെയാവും ഇ കൊമേഴ്‌സ് രംഗത്തെ റിലയന്‍സിന്റെ കടന്ന് വരവെന്ന് സൂചനയുണ്ട്.
അടുത്ത 10 വര്‍ഷത്തിനുളളില്‍ ഗ്രൂപ്പിന്റെ മൊത്തവരുമാനത്തിന്റെ പകുതി ഉപഭോക്തൃ ബിസിനസില്‍ നിന്നും സ്വരൂപിക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. നിലവില്‍ ഗ്രൂപ്പിന്റെ 80 ശതമാനം വില്‍പ്പനയും വരുന്നത് പരമ്പരാഗത എണ്ണ, പ്രകൃതി വാതക ബിസിനസുകളില്‍ നിന്നാണ്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















