Latest News

ഗോജ്‌രി ഭാഷയിലേക്ക് ആദ്യമായി ഖുര്‍ആന്‍ പരിഭാഷപ്പെടുത്തിയ മുഫ്തി ഫയസ് അല്‍ വാഹിദ് അന്തരിച്ചു

ഗോജ്‌രി ഭാഷയിലേക്ക്  ആദ്യമായി ഖുര്‍ആന്‍ പരിഭാഷപ്പെടുത്തിയ മുഫ്തി ഫയസ് അല്‍ വാഹിദ് അന്തരിച്ചു
X

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പ്രശസ്ത ഇസ് ലാമിക പണ്ഡിതനും ഗോജ് രി ഭാഷയിലേക്ക് ആദ്യമായി ഖുര്‍ആന്‍ പരിഭാഷപ്പെടുത്തുകയും ചെയ്ത മുഫ്തി ഫയസ് അല്‍ വാഹിദ് അന്തരിച്ചു. ജമ്മുവിലെ ഒരു ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം.

ജമ്മുവിലെ ആചാര്യ ശ്രീ ചന്ദര്‍ കോളജ് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കൊവിഡ് ചികില്‍സയില്‍ കഴിയുകയായിരുന്ന വഹീദ് മൂന്ന് ദിവസം മുമ്പാണ് നെഗറ്റീവായത്.

ചൊവ്വാഴ്ച രാവിലെ വഹീദ് മരിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. രജീന്‍ര്‍ രതന്‍ പാല്‍ പറഞ്ഞു.

ആരോഗ്യ സ്ഥിതി മോശമായതുമുതന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്.

മെയ് 23ാം തിയ്യതിയാണ് ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ആശുപത്രില്‍ പ്രവേശിപ്പിച്ചത്.

1966 ല്‍ രജൗരി ജില്ലയിലെ ദോല്‍സന്‍ ബാലയിലാണ് അജ്ജേഗം ജനിച്ചത്. ഖുര്‍ആന്‍ തര്‍ജമക്കു പുറമെ സിറാജ്-ഉല്‍-മുനീര, അഖം-ഇ-മയാത്ത് തുടങ്ങിയ കൃതികളുടെ കര്‍ത്താവാണ്.

ശരിയത്്ത നിയമത്തിലെ ഒരു വിദഗ്ധനാണ് അദ്ദേഹം. നിരവധി മതസ്ഥാപനങ്ങളുടെ രക്ഷാധികാരിയാണ്.

Next Story

RELATED STORIES

Share it