Latest News

ബിഹാറില്‍ ഇന്ന് ആര്‍ജെഡിയുടെ ബന്ദ്; ജനജീവിതം സ്തംഭിച്ചു

വിവിധ നഗരങ്ങളില്‍ പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ബിഹാറില്‍ ഇന്ന് ആര്‍ജെഡിയുടെ ബന്ദ്; ജനജീവിതം സ്തംഭിച്ചു
X

പട്‌ന: പൗരത്വ നിയമ ഭേദഗതിക്കെതിരെയും എന്‍ആര്‍സിക്കെതിരെയും പ്രതിഷേധിച്ച് ബിഹാറില്‍ ആര്‍ജെഡി ആഹ്വാനം ചെയ്ത ബന്ദില്‍ ജനജീവിതം സ്തംഭിച്ചു. ആര്‍ജെ ഡി നേതാവ് തേജസ്വി യാദവാണ് പ്രകടനത്തിന് നേത്രത്ത്വം നല്‍കിയത്. പട്‌ന, ധര്‍ഭാഗ തുടങ്ങിയ ഇടങ്ങളില്‍ ആര്‍ജെഡി പ്രവര്‍ത്തകര്‍ പോസ്റ്ററുമായി പ്രതിഷേധ പ്രകടനത്തിന് ഇറങ്ങി. വിവിധ നഗരങ്ങളില്‍ പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഷര്‍ട്ട് പോലും ധരിക്കാതെയാണ് പ്രതിഷേധക്കാര്‍ നിരത്തിലിറങ്ങിയിരിക്കുന്നത്. വൈശാലിയില്‍ റോഡ് ട്രെയിന്‍ ഗതാഗതം ആര്‍ജെഡി പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തി. ഹൈവേകളില്‍ പോത്തുകളെ അഴിച്ചുവിട്ട്‌ ഗതാഗതം സ്തംഭിപ്പിച്ചു. ധര്‍ഭംഗയില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നുമുണ്ട്. റെയില്‍വേ ട്രാക്കുകളില്‍ ഇരുന്നും ആര്‍ജെഡി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. പട്‌നയില്‍ പ്രതിഷേധക്കാരെ നേരിടാന്‍ പോലിസ് വച്ചിരുന്ന ബാരിക്കേഡും ഇവര്‍ തകര്‍ത്തു.

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഹര്‍ത്താലില്‍ പങ്കു ചേര്‍ന്നു. പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയാല്‍ പലര്‍ക്കും അവരുടെ തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയില്ല. പ്രളയത്തിലും മറ്റുമായി പലരുടേയും രേഖകള്‍ ഇതിനകം നഷ്ടപ്പെട്ടുപോയതായും തേജസ്വി ചൂണ്ടിക്കാട്ടി.


Next Story

RELATED STORIES

Share it