- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദക്ഷിണാഫ്രിക്കയിലെ നിശാക്ലബില്‍ ഡസനിലധികം യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

ഈസ്റ്റ് ലണ്ടന്‍: ദക്ഷിണാഫ്രിക്കയിലെ തെക്കന്‍ നഗരമായ ഈസ്റ്റ് ലണ്ടനിലെ ഒരു ടൗണ്‍ഷിപ്പിലെ ഒരു നിശാക്ലബില്‍ ഞായറാഴ്ച 17 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. നഗരമധ്യത്തില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെയുള്ള പാര്‍ക്കില്‍ നടന്ന സംഭവത്തെക്കുറിച്ച് പൊതുജനങ്ങളാണ് പോലിസിനെ അറിയിച്ചത്.
മരിച്ച സാഹചര്യങ്ങള്‍ എന്താണെന്ന് അന്വേഷിക്കുന്നുണ്ടെന്ന് പ്രാദേശിക പോലിസിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ ഏറെയും 18 നും 20 നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ്. മരണകാരണം അറിവായിട്ടില്ല.
ജോഹന്നാസ്ബര്‍ഗില്‍ നിന്ന് ഏകദേശം 1,000 കിലോമീറ്റര്‍ തെക്ക് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരത്തിലെ ക്ലബ്ബിന് പുറത്ത് വലിയൊരു ജനക്കൂട്ടം തമ്പടിച്ചിരിക്കുകയാണ്. ബാഹ്യമായി മുറിവുകളൊന്നുമില്ലാത്തതിനാല്‍ തിക്കിലും തിരക്കിലും പെട്ടാണ് മരണമെന്ന പ്രചാരണം ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. പരീക്ഷക്കുശേഷം കുട്ടികള്‍ സംഘടിപ്പ പാര്‍ട്ടിയാണ് അവിടെ നടന്നതെന്നാണ് ഒരു സൂചന.
പരിക്കിന്റെ വ്യക്തമായ സൂചനകളൊന്നുമില്ലാതെ മേശകളിലും കസേരകളിലും തറയിലും മൃതദേഹങ്ങള്‍ കിടക്കുന്നുവെന്നാണ് റിപോര്‍ട്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















