Latest News

കുട്ടികളില്ലാത്ത സര്‍ക്കാര്‍ സ്‌കൂളുകള്‍ 5,000ത്തിലധികം, റിപോര്‍ട്ട്

കുട്ടികളില്ലാത്ത സര്‍ക്കാര്‍ സ്‌കൂളുകള്‍ 5,000ത്തിലധികം, റിപോര്‍ട്ട്
X

ന്യൂഡല്‍ഹി: 5,000ത്തിലധികം സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളില്ലെന്ന് റിപോര്‍ട്ട്. രാജ്യത്തുടനീളമുള്ള 10.13 ലക്ഷം സര്‍ക്കാര്‍ സ്‌കൂളുകളില്‍ 5,149 എണ്ണത്തിലും കുട്ടികളില്ലെന്ന് പാര്‍ലമെന്റില്‍ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2024-25 അധ്യയന വര്‍ഷത്തില്‍ പൂജ്യം വിദ്യാര്‍ഥികളില്ലാത്ത ഈ സ്‌കൂളുകളില്‍ 70% ത്തിലധികവും തെലങ്കാനയിലും പശ്ചിമ ബംഗാളിലുമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാര്‍ഥികള്‍ ഇല്ലാത്ത സ്‌കൂളുകളുടെ എണ്ണം കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 24ശതമാനമായി വര്‍ധിച്ചെന്നും കണക്കുകള്‍ പറയുന്നു.

അതേസമയം ഡിസംബര്‍ ആദ്യവാരവും പാര്‍ലമെന്റില്‍ ഇതു സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രാജ്യത്തെ മൊത്തം സര്‍ക്കാര്‍ സ്‌കൂളുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയെന്നും 2019-20-ല്‍ 10.32 ലക്ഷം സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉണ്ടായിരുന്നത് 2024-25-ല്‍ 10.13 ലക്ഷമായി കുറഞ്ഞെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നത് രാജ്യത്തെ പൊതുവിദ്യാഭ്യാസ രംഗം നേരിടുന്ന ഗുരുതരമായ വെല്ലുവിളികളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. രാജ്യത്ത് പല സംസ്ഥാനങ്ങളിലും പൊതുവിദ്യാഭ്യാസ നിലവാരം താഴേക്ക് പോകുന്നത് ഇതിന് ഒരു കാരണമാണ്.

അതേസമയം കേരളത്തില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് കണക്കുകള്‍. കേരളത്തില്‍ പത്തോ അതില്‍ താഴെയോ വിദ്യാര്‍ഥികള്‍ മാത്രമുള്ളതോ അല്ലെങ്കില്‍ വിദ്യാര്‍ഥികള്‍ ഇല്ലാത്തതോ ആയ സര്‍ക്കാര്‍ സ്‌കൂളുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. കണക്കുകള്‍ പ്രകാരം കേരളത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടുന്നുണ്ട്.

Next Story

RELATED STORIES

Share it