Latest News

സംഘപരിവാര്‍ തൊപ്പി ചേരുന്നത് സിപിഎമ്മിന്; എകെജി സെന്ററില്‍ നിന്നുള്ള ഉപദേശം വേണ്ടെന്നും പ്രതിപക്ഷ നേതാവ്

സംഘപരിവാര്‍ തൊപ്പി ചേരുന്നത് സിപിഎമ്മിന്; എകെജി സെന്ററില്‍ നിന്നുള്ള ഉപദേശം വേണ്ടെന്നും പ്രതിപക്ഷ നേതാവ്
X

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ബിജെപി വിരുദ്ധ പോരാട്ടത്തിന് എകെജി സെന്ററില്‍ നിന്നുള്ള ഉപദേശം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തിരഞ്ഞെടുപ്പിന് മുന്‍പുണ്ടാക്കിയ സിപിഎം ബിജെപി ബന്ധത്തിന് പിണറായി വിജയന്റ കാര്യക്കാരനായി നിന്നതിന്റെ ജാള്യത മറയ്ക്കാനാണ് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ കോണ്‍ഗ്രസിനുമേല്‍ ബിജെപി ബന്ധം ആരോപിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ മതേതര നിലപാടില്‍ ഒരു വിട്ടുവിഴ്ചയും ചെയ്യില്ലെന്ന് അസന്നിഗ്ദമായി പറഞ്ഞിട്ടുള്ളതാണ്. സംഘപരിവാര്‍ തൊപ്പി കോണ്‍ഗ്രസിന്റെ തലയില്‍ വയ്ക്കാമെന്ന് ആരും കരുതരുത്. ആ തൊപ്പി ചേരുന്നത് സിപിഎമ്മിന് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it