- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യക്കാരെ കൊണ്ടുവരാന്‍ കൂടുതല്‍ വിമാനം ഏര്‍പ്പെടുത്തണം: കെ സുധാകരന്‍
ഉക്രെയിനില്‍ 25,000 ഇന്ത്യക്കാരുള്ളതില്‍ ഭൂരിപക്ഷവും മലയാളികളാണ്

തിരുവനന്തപുരം: യുദ്ധത്തിന്റെ നിഴലില്‍ കഴിയുന്ന ഉക്രെയിനില്‍ കുടുങ്ങിപ്പോയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി കേന്ദ്രവിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറിനു കത്തുനല്കി. ഉക്രെയിനില്‍ 25,000 ഇന്ത്യക്കാരുള്ളതില്‍ ഭൂരിപക്ഷവും മലയാളികളാണ്.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് അടിയന്തരമായി മടങ്ങാന്‍ എംബസി വീണ്ടും ആവശ്യപ്പെട്ടെങ്കിലും ആവശ്യത്തിന് വിമാനങ്ങളില്ല. ഉക്രെയിനും ഇന്ത്യയ്ക്കും ഇടയില്‍ കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരുന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുണ്ട്. അതിലൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ല. സുരക്ഷ മുന്‍നിര്‍ത്തി നാട്ടിലേക്കു മടങ്ങാനാണ് വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടിയ നിര്‍ദേശം. ലക്ഷങ്ങള്‍ മുടക്കി ഉന്നതവിദ്യാഭ്യാസത്തിന് ഉക്രെയിനിലെത്തിയ വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കാനും നടപടി വേണമെന്നു സുധാകരന്‍ വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.
RELATED STORIES
കോഴിക്കോട് നാദാപുരത്ത് ക്ഷേത്രങ്ങളില്‍ വ്യാപകമോഷണം
16 Aug 2025 7:50 AM GMTമലപ്പുറം അരീക്കോട് ഭക്ഷ്യവിഷബാധ; മൂന്നുപേര്‍ മഞ്ചേരി മെഡിക്കല്‍...
16 Aug 2025 7:39 AM GMT''മസ്ജിദുല്‍ അഖ്സ ഇസ്ലാമിക ലോകത്തിന്റെ കേന്ദ്രവിഷയമാവണം''- സയ്യിദ്...
16 Aug 2025 7:26 AM GMTഗതാഗതക്കുരുക്ക്; തൃശൂര്‍-എറണാകുളം റോഡ് 12 മണിക്കൂര്‍ പൂര്‍ണമായി...
16 Aug 2025 7:11 AM GMTഎസ്സിഇആര്ടിയുടെ കൈപ്പുസ്തകത്തില്‍ പിഴവ്; സുഭാഷ് ചന്ദ്രബോസ് ഇന്ത്യ...
16 Aug 2025 7:05 AM GMTപള്ളുരുത്തിയില്‍ മൃതദേഹങ്ങള്‍ മാറി എടുത്ത് കുടുംബങ്ങള്‍
16 Aug 2025 6:56 AM GMT