Latest News

മാസങ്ങള്‍ക്കുശേഷം അമരീന്ദര്‍ സിങ്ങും നവജ്യോത് സിങ് സിദ്ദുവും പരസ്പരം കണ്ടു; കൂടിക്കാഴ്ച പ്രശാന്ത് കിഷോര്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ മുഖ്യഉപദേശകനായി ചുമതലയേറ്റ ദിനത്തില്‍

മാസങ്ങള്‍ക്കുശേഷം അമരീന്ദര്‍ സിങ്ങും നവജ്യോത് സിങ് സിദ്ദുവും പരസ്പരം കണ്ടു; കൂടിക്കാഴ്ച പ്രശാന്ത് കിഷോര്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ മുഖ്യഉപദേശകനായി ചുമതലയേറ്റ ദിനത്തില്‍
X

ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും നവജ്യോത് സിങ് സിദ്ദുവും പരസ്പരം കണ്ടു. പ്രശാന്ത് കിഷോര്‍ അമരീന്ദര്‍ സിങ്ങിന്റെ മുഖ്യ ഉപദേശകനായി ചുമതലയേറ്റ അതേ ദിനത്തിലാണ് മുഖ്യമന്ത്രിയും സിദ്ദുവും കൂടിക്കാഴ്ച നടത്തിയത്. സ്പര്‍ധ വര്‍ധിച്ചതിന്റെ ഭാഗമായി ഇരുവരും പരസ്പരമുള്ള കൂടിക്കാഴ്ച മാസങ്ങളായി ഒഴിവാക്കുകയായിരുന്നു. മുഖ്യമന്ത്രിയെ കാണുന്നതിന് സിദ്ദു ചണ്ഡീഗഢിലെത്തുകയായിരുന്നു.

കിഷോര്‍ മമതാ ബാനര്‍ജിയുടെയും രാഷ്ട്രീയ ഉപദേശകനായി പ്രവത്തിച്ചുവരികയാണ്.

പഞ്ചാബ് മുഖ്യമന്ത്രിയുടെ ഉപദേശകനായി പ്രശാന്ത് കിഷോറിനെ കഴിഞ്ഞ മാസമാണ് നിയമിച്ചതെങ്കിലും അദ്ദേഹം ബുധനാഴ്ചയാണ് ഓഫിസിലെത്തിയത്. ആദ്യ ദിനത്തില്‍ത്തന്നെ അദ്ദേഹം ചീഫ് സെക്രട്ടറി, മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രധാന ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരേയുള്ള ഭരണവിരുദ്ധ വികാരം ഒഴിവാക്കുകയാണ് പുതിയ പരിഷ്‌കാരങ്ങളുടെ ലക്ഷ്യം.

എല്ലാ വകുപ്പ് മേധാവികളോടും മുഖ്യമന്ത്രി മുന്നോട്ടുവച്ചിട്ടുള്ള പത്ത് പോയിന്റ് പദ്ധതിയെ കുറിച്ച് 7 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it