മങ്കി പോക്‌സ് : സംസ്ഥാന ആരോഗ്യ വകുപ്പ് ഉന്നതതല വിദഗ്ധ സംഘം തൃശൂരില്‍ പരിശോധന നടത്തി
തൃശൂര്‍: മങ്കി പോക്‌സ് മരണവുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ല സന്ദര്‍ശിച്ച ഉന്നതതല വിദഗ്ധ സംഘം മരണപ്പെട്ട വ്യക്തിയുടെ വീട് സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. വ്യക്തി ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയിലും സന്ദര്‍ശനം നടത്തി രേഖകള്‍ പരിശോധിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം അഡീഷ്ണല്‍ ഡയറക്ടര്‍ ഡോ. വി മീനാക്ഷിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് പകര്‍ച്ചവ്യാധി വകുപ്പ് മേധാവി ഡോ. അരവിന്ദ് ആര്‍, തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മൈക്രോ ബയോളജി വിഭാഗം പ്രഫ. ഡോ. നസീമുദ്ധീന്‍, തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ആശ കെ.പി, സ്‌റ്റേറ്റ് എപ്പിഡെമിയോളജിസ്റ്റ് ഡോ. ലക്ഷ്മി ജി.ജി. എന്നിവരാണ് വിദഗ്ദ്ധ സംഘത്തിലുണ്ടായിരുന്നത്. ഇവരോടൊപ്പം തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു.
RELATED STORIES
ഹസനിലെ സിറ്റിങ് എം പിയായ സ്ഥാനാര്‍ഥിയുടെ അശ്ലീല വീഡിയോ പുറത്ത്;...
28 April 2024 2:20 PM GMTകോണ്‍ഗ്രസ് അധികാരത്തില്‍വന്നാല്‍ ബീഫ് കഴിക്കാന്‍ അനുമതി നല്‍കും;...
28 April 2024 6:38 AM GMTഇ പി എന്ന പാപി
27 April 2024 1:30 PM GMTഅമേരിക്കയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു
27 April 2024 10:13 AM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMT